World cup 2011- I missed it!!!!all preparations went wrong.I don’t know when i will get my next "home world cup".but a good news is that my five freinds are on field.and they all are enjoying their cup travel
MY freinds...
1- Sreevals menon- is a teacher + writer ( an English novel is on the way)
2- Shyam- he is from cochi, completed MBA, umpiring is his passion
3- Gayathri- a half malayali from Bangalore taking a break from IT tensions
4 & 5- Mayamma & Ashok uncle back to their honeymoon days.they started their partnership from 1983.
They all waiting to share their moments.....
1- Sreevals menon- is a teacher + writer ( an English novel is on the way)
2- Shyam- he is from cochi, completed MBA, umpiring is his passion
3- Gayathri- a half malayali from Bangalore taking a break from IT tensions
4 & 5- Mayamma & Ashok uncle back to their honeymoon days.they started their partnership from 1983.
They all waiting to share their moments.....
Facebook post- 23 February at 01:06
ആമുഖം
ശ്രീവല്‍സ്മേനോനാണ് ഒരു ലോകകപ്പ്് ട്രാവലോഗിന്‍റെ സാധ്യത സൂചിപ്പിക്കുന്നത്. ലോകകപ്പ് കഥകളെന്ന് ഗായത്രി പേരിമിട്ടു. മായമ്മയും അശോക് അങ്കിളും വെബ്നോവല്‍ പുസ്തകമാക്കാന്‍ പ്രസാധകരെ സംഘടിപ്പിച്ച് തരാമെന്ന് ഉറപ്പ് നല്‍കി.
പതിവുപോലെ ശ്യാമിന് എഴുത്തുകുത്തുകളെക്കുറിച്ച് ധാരണയുണ്ടായിരുന്നില്ല.
പക്ഷെ ലോകകപ്പ് തുടങ്ങി രണ്ടാം നാള്‍ അവനെനിക്ക് നോവലിന്‍റെ പേര് എസ്.എം.എസ് ചെയ്തു. Caps lock. അക്ഷരങ്ങള്‍ ബോള്‍ഡാക്കാനുള്ള കീ എന്നതിലുപരി Caps lock എന്ന പദത്തിന്‍റെ അര്‍ഥശാസ്ത്രമൊന്നും എനിക്കറിയില്ല. ശ്യാമിനോട് ചോദിച്ചപ്പോള്‍ സെമി ഫൈനല്‍ ആവുന്പോഴേക്കും Caps lock തുറക്കാമെന്ന് പറഞ്ഞു.
5 സുഹൃത്തുക്കളുടെ ഉറപ്പില്‍ തുടങ്ങിയ എഴുത്ത് ഇപ്പോഴെന്നെ തിരുത്തുകയാണ്.
നോവലിന്‍റെ ആദ്യഘട്ടമെന്ന നിലയില്‍ 5 കഥകള്‍ പറയുന്നു.
India Vs Bangladesh- Mirpur/ ശ്രീവല്‍സ് മേനോന്‍
‘ ഒരു ദിവസം മുഴുവന്‍ വെറുതെ മല്‍സരിച്ച് തീര്‍ക്കുക. എന്നിട്ട് തോറ്റതിനും ജയിച്ചതിനും കാരണം കണ്ടുപിടിക്കുക. സാമാന്യ ബോധത്തെ പണയം വയ്ക്കുന്ന ആവേശങ്ങള്‍ നല്ലതല്ല."
പിന്നെയെന്തിനാണ് നീ ലോകകപ്പ് കാണാന്‍ പോയത് ?
‘ അതും ഒരാവേശം, കണ്ടതോടെ കളിയെനിക്ക് മതിയായി. ഞാന്‍ തിരിച്ചുവരുകയാണ്. നാട്ടില്‍ ഉല്‍സവകാലമാണ്, കൊടിയേറുന്ന കൂട്ടായ്മകള്‍ക്ക് കൈത്താങ്ങാകേണ്ട സമയം " ശ്രീവല്‍സ് മേനോന്‍ പറഞ്ഞു നിര്‍ത്തി
ബംഗ്ലാദേശില്‍ നിന്നും അവന്‍ വിളിക്കുന്പോള്‍ കളികഴിഞ്ഞിരുന്നില്ല, സ്കോര്‍ ഞാനങ്ങോട്ട് പറഞ്ഞുകൊടുത്തു. ഷക്കീബ് ഉള്‍ഹസന്‍റെ കഥ പറയാന്‍ അവന് തിടുക്കമുണ്ടായിരുന്നു. പതിവുപോലെ അവന്‍ ആദ്യാന്ത ബോധമില്ലാതെ പറഞ്ഞു തീര്‍ത്തു.
‘ സെവാഗ് സെഞ്ചുറിയടിച്ചതിനു ശേഷം കളി കാണാന്‍ തോന്നിയില്ല. ഇന്ത്യ ബാറ്റുചെയ്യാനിറങ്ങിയത് മുതല്‍ സെവാഗായിരുന്നു കണ്ണില്‍, സച്ചിന്‍ റണ്ണൗട്ടായപ്പോള്‍ തെറ്റിദ്ദരിച്ചു സെവാഗ് പുറത്തായെന്ന്, ഒടുവില്‍ ഷക്കീബിനെ സെവാഗ് തോല്‍പിച്ചപ്പോള്‍ കളി മതിയാക്കി ഗ്രൗണ്ട് വിട്ടു. സ്റ്റേഡിയത്തിനു പുറത്ത് ടിക്കറ്റ് കിട്ടാത്തവരുടെ ആള്‍ക്കൂട്ടം.
ഷക്കീബിപ്പോള്‍ എവിടെയായിരിക്കും ? അന്വേഷിക്കാതിരിക്കാന്‍ സാധിച്ചില്ല
ആരവങ്ങളില്‍ ഒറ്റപ്പെട്ടുപോയവന്‍ മുഖം പൊത്തിയിരിക്കുന്നുണ്ടായിരുന്നു, താനെ പട്ടണത്തിലെ ചുവന്ന പെയിന്‍റടിച്ച തട്ടുകടയുടെ അരികിലായി. ഞാനവിടെയെത്തുന്പോള്‍ സെവാഗ് നൂറ്റന്പത് പിന്നിട്ടു. ഇന്ത്യ മുന്നൂറും. ഷക്കീബിനോടൊന്നും പറഞ്ഞില്ല, അവനെന്നെ കണ്ടിട്ടില്ല. കാണാതിരിക്കട്ടെ.
‘ റിസ്കില്ലാതെ ജീവിതമില്ല, ഈ കളിയില്‍ ഞാന്‍ ജയിക്കും. കഴിഞ്ഞ ലോകകപ്പില്‍ ഞങ്ങള്‍ ജയിച്ചതല്ലെ ?, കാശുണ്ടാക്കിയേ പറ്റു."
ഷക്കീബിന്‍റെ ആത്മവിശ്വാസത്തില്‍ എനിക്ക് സംശയമുണ്ടായിരുന്നു
തോല്‍ക്കുന്നത് വരെ പന്തയം പ്രതീക്ഷയുടേതാണ്, തോറ്റുതുടങ്ങുന്പോള്‍ പ്രതീക്ഷയെ ഉദ്വേഗം കടന്നുപിടിക്കും. പിന്നെ ഒരെത്തിപ്പിടിക്കലാണ്. എല്ലാം നഷ്ടമായെന്നുറപ്പായാലും വെറുതെയുണ്ടാവുന്ന തോന്നലുകള്‍.
തെരുവ് മുഴുവന്‍ ക്രിക്കറ്റിന്‍റെ ലോകം കീഴടക്കിയിരുന്നു. തിക്കിതിരക്കുന്നവര്‍ക്കിടയില്‍ നിന്ന് ഷക്കീബ് എന്‍റെ ഒട്ടോയ്ക്കു മുന്നിലേക്ക് സൈക്കിള്‍ ചേര്‍ത്തു നിര്‍ത്തി. ബ്ലോക്കുകളില്‍ നിശ്ചലമാക്കപ്പെടുന്പോഴും ആദ്യമെത്താനുള്ള ഒരുക്കം. ഇവിടെ നിന്നും ഒരു മണിക്കൂറെടുക്കും ബംഗബന്ധു സ്റ്റേഡിയത്തിലെത്താന്‍. ഞാനെത്തുന്പൊഴേക്കും കളി തുടങ്ങുമോ ? . ഷക്കീബ് എന്‍റെ സംശയത്തിനുത്തരം തന്നു.
‘ ആദ്യം ഈ കുരുക്കഴിക്കണം, ബസാറിലെത്തിയാല്‍ അവിടെനിന്ന് ഒട്ടോയ്ക്ക് കഷ്ടിച്ച് അരമണിക്കൂര്‍. ബസാറിലെത്താന്‍ ഒരൂടുവഴിയുണ്ട് സൈക്കിളിന് പുറകിലിരിക്കാമെങ്കില്‍ ഞാനെത്തിക്കാം പക്ഷെ 250 രൂപ തരണം."
അവന്‍റെ ബംഗാളി സംസാരത്തിന് 250 രൂപയിലധികം വിലയിടാമെന്നെനിക്കുറപ്പായിരുന്നു.
കോഴിക്കോട് പാളയം മാര്‍ക്കറ്റിനടുത്തെ ഇടവഴിലൂടെ ഇത്തരത്തിലൊരു സൈക്കിള്‍യാത്ര നടത്തിയിട്ടുണ്ട്, ഓര്‍മകളില്‍ തപ്പിത്തടയുന്നതിനിടെ അവന്‍ എന്നെ പരിചയപ്പെട്ടു. പേരുകള്‍ കൈമാറിത്തുടങ്ങിയ സംഭാഷണം സൈക്കിള്‍ യാത്രയുടെ രസം കളഞ്ഞു
ഇന്ത്യയില്‍ നിന്നാണല്ലെ, ജേര്‍ണലിസ്റ്റാണോ ?
ഇന്ത്യയില്‍ നിന്ന് തന്നെ. അല്‍പസ്വല്‍പം എഴുത്തുണ്ട്.മാധ്യമ പ്രവര്‍ത്തനമില്ല.
ഷക്കീബ് എന്ത് ചെയ്യുന്നു ?
ഓ.. അങ്ങനെയൊന്നുമില്ല, പഠിത്തം പാതിയില്‍ നിര്‍ത്തി പിന്നെ ഫാക്ടറിപ്പണിയായിരുന്നു
ഇപ്പോ അതുമില്ല, കറക്കം തന്നെ കറക്കം.
ഇപ്പൊ എവിടേക്കിറങ്ങിയതാ ?
ഹോസ്പിറ്റിലില്‍ ഉപ്പ പനിച്ചുകിടപ്പുണ്ട്, രാവിലെയിറങ്ങിതാ ഇതുവരെ ഹോസ്പ്പിറ്റിലേക്കെത്തിയില്ല, ഇന്ന് ഡിസ്ചാര്‍ജാവും.
ഇന്നാര് ജയിക്കും, സെവാഗെങ്ങനെ ??
ആര് ജയിച്ചാലെന്താ സുഹൃത്തെ കളിയും നാടും കാണണം അത്രമാത്രം
സെവാഗ് സെഞ്ചുറിയടിക്കുമോ ?
ഷക്കീബ് ക്രിക്കറ്റ് കളിക്കാറുണ്ടോ ?
ഏയ്്്..., അറിയാത്തത് കൊണ്ടല്ലെ ചോദിക്കുന്നത്. ഒരു പ്രവചനം ?
ഷക്കീബ് വണ്ടി നിര്‍ത്തി ബസാറിലെ ഓട്ടോ സ്റ്റാന്‍ഡ് കാട്ടിതന്നു.
‘ സെവാഗ് സെഞ്ചുറിയടിക്കുമോയെന്നൊരു പന്തയമുണ്ട്, സെഞ്ചുറിയടിച്ചില്ലെങ്കില്‍ ൡഎനിക്ക് ആയിരം രൂപ കിട്ടും." ആയിരം രൂപയെന്ന് പറഞ്ഞപ്പോ അവന്‍റെ കണ്ണൊന്ന് മിന്നി. വഴികാട്ടിയതിന് കാശുംവാങ്ങി ആള്‍ക്കൂട്ടത്തിലേക്കവനും നിറഞ്ഞു.
ബസാറില്‍ നിന്നും സ്റ്റേഡിയത്തത്തിലേക്കുള്ള യാത്രക്കിടയില്‍ സെവാഗ് അവന്‍റെ കണ്ണിലുടക്കി നില്‍ക്കുന്നത് പോലെ തോന്നി. ഷക്കീബിന്‍റെ ചെറിയവീടിന് ആയിരം രൂപ ഒരു കാത്തിരിപ്പായിരിക്കാം. നിവൃത്തികേടിന്‍റെ വാതുവെയ്്പ്പുകള്‍.
...........................
Srilanka vs Canada - hanmbantota / ഗായത്രി
‘ തലയ്ക്കുമുകളിലെ ആകാശം ഒരു നിമിഷം കൊണ്ട് കടലെടുത്തതുപോലെ
വെള്ളത്തില്‍ ശരീരം ധ്രുവബോധം നഷ്ടപ്പെട്ടുലയുന്നു. മരണം അതിന്‍റെ ഭീതിതമായ അവസ്ഥയില്‍ എന്നെ കെട്ടിവരിയുന്നു. കടല്‍ കയറിയിറങ്ങിയടത്ത് കാഴ്ചകള്‍ ഒരു തുരുത്ത് പോലെ മായാതെ കിടക്കുന്നുണ്ട്."
മെസേജ് ബോക്സില്‍ ഗായത്രിയുടെ എസ്.എം.എസ്.മനസ് തൊടുന്പോഴെ അവള്‍ ഇംഗ്ലീഷിനെ കൈവിടാറുള്ളു. ഒട്ടും ഡിപ്ലോമെറ്റിക്കല്ലാതെ പറയാന്‍ മലയാളത്തിലെ കഴിയൂ, ഇംഗ്ലീഷ് ആത്മാവില്‍ തൊടില്ല ഇംഗ്ലീഷിലെല്ലാത്തിനും ഒരേ അര്‍ഥമാണ്.
ഗായത്രി ഇപ്പോള്‍ ഹംബതോത വിട്ടു. ഇനിയെങ്ങോട്ടാണെന്ന് പറഞ്ഞിട്ടില്ല.
നിനക്ക് കാനഡയുടെ ക്യാപ്ടന്‍റെ പേരറിയാമോ ? എന്‍റെ ചോദ്യം അവള്‍ പ്രതീക്ഷിച്ചിരുന്നു.
‘ For what ? ഈ Bluddy ജോലിയില്‍ നിന്നൊരു മോചനം Thats it, what criccc man ???"
കളി കാണാന്‍ ലങ്കയ്ക്ക് തിരിക്കുന്പോഴെ അവളുറപ്പിച്ചിരുന്നു തനിച്ചൊരു ട്രിപ്പ്, അതിന്‍റെ Enjoyment.അത്രമാത്രം.
എന്നിട്ട് നീ കളി കണ്ടോ ?
‘ no we have a 2020 match, ബീച്ചിലെ നാടന്‍ ക്രിക്കറ്റര്‍മാരെ വച്ചൊരു കളി, സ്പോണ്‍സര്‍ഷിപ്പില്ലാത്ത ക്രിക്കറ്റ്. പെരേര ഇലവന്‍ Vs കുലശേഖര ഇലവന്‍. "
ആര് ജയിച്ചു ?
‘ ആരും ജയിച്ചില്ല പാതിയായപ്പോള്‍ കളി മുടങ്ങി. ക്യാപ്ടന്‍ പെരേരയ്ക്ക െചറിയ നെഞ്ചുവേദന.കുറേ നേരം കടലു നോക്കിയിരുന്നു. പിന്നെ കടലിലേക്ക് വരാമെങ്കീ ഞാനൊരു കഥ പറയാമെന്നു പറഞ്ഞു. എനിക്കെന്തോ നോ പറയാന്‍ തോന്നിയില്ല. അരയോളം വെള്ളത്തില്‍ അങ്കിളിനൊപ്പം കടലിലേക്കിറങ്ങി. അങ്കിളിന്‍റെ കഥ കടലേറ്റെടുത്തു, തിരയുയരങ്ങളിലേക്ക് ഞാന്‍ വലിച്ചെറിയപ്പെട്ടു.
സങ്കടം തീര്‍ക്കാന്‍ ഹോട്ടല്‍ പീക്കോക്കിന്‍റെ ലോണിലിരുന്ന് വൈന്‍ കുടിച്ചു തീര്‍ത്തു.
പാതിനുരഞ്ഞ കുപ്പിയിലേക്ക് കണ്ണടുപ്പിച്ചപ്പോള്‍ നടുക്കടല്‍ കണ്ടു. ആഴങ്ങള്‍ക്കകകത്ത് ഒരു മേല്‍ക്കുരയുടെ ഓളങ്ങള്‍. വീട്ടുമുറ്റത്ത് കടലെടുത്തവരെയും കാത്ത് അങ്കിള്‍ തനിച്ചിരിക്കുന്നു.. ഞാന്‍ പോവുന്നിടത്തൊക്കെ ഇത്തരം കഥാപാത്രങ്ങള്‍ എന്നെയും തേടിവരുന്നത് എന്തുകൊണ്ടാണ് ?
ഞാന്‍ ഗായത്രിയോട് കൂടുതലൊന്നും ചോദിച്ചില്ല. ആറു വര്‍ഷം മുന്പുണ്ടായ സൂനാമിയില്‍ ആ മനുഷ്യനെല്ലാം നഷ്ടപ്പെട്ടു. ടിക്കറ്റ് വെയ്സ്റ്റാക്കാതിരിക്കാതിരിക്കാന്‍ ഗായത്രി വെറുതെ ഗ്രൗണ്ട് വരെ പോയപ്പോഴേക്കും ലങ്ക കാനഡയെ തോല്‍പിച്ചിരുന്നു. അവള്‍ ഫോണ്‍വച്ചിട്ടും കടലനക്കങ്ങള്‍ എനിക്ക് കേള്‍ക്കാമായിരുന്നു.
മെയില്‍ ബോക്സില്‍ ജെയിംസിന്‍റെ ആറുവര്‍ഷം പഴക്കമുള്ള ക്രിസ്മസ് സന്ദേശവും, അവള്‍ക്കൊപ്പം മറീന ബീച്ചിലെ കടല്‍ തിട്ടയിലിരുന്നെടുത്ത പടവും കണ്ടു. അതില്‍ പിന്നെയവള്‍ കടലിലിറങ്ങിയിട്ടില്ല. അവന്‍ കടലുകയറിയതുമില്ല
‘ We enjoyed our crismas.. കേക്കിന്‍റെ മധുരമുള്ള ഒരു രാത്രി കാത്തിരിക്കുന്നു.
so gudnight. 2005/december/26 "
.................................
England vs Netherland / അശോക് അങ്കിള്‍, മായമ്മ
കഴിഞ്ഞ ലോകകപ്പില്‍ ഹോളണ്ട് കളിച്ചത് ഫൗള്‍ ഗെയിമാണ് , അവരുടെ നീക്കങ്ങള്‍ പരുക്കനായിരുന്നു. യുദ്ധം ജയിക്കേണ്ടത് ആയുധങ്ങളുടെ മൂര്‍ച്ചകൊണ്ടാണ്. ലക്ഷ്യവും മാര്‍ഗവും സത്യത്തിലധിഷ്ടിതമായിരിക്കണം. ഒളിപ്പോരില്‍ തോല്‍ക്കുന്നത് ജയിക്കുന്നവന്‍ തന്നെയാണ്. ഒരു ബ്രസീല്‍ ആരാധകാനായത് കൊണ്ടാവാണം ഓറഞ്ച് കാണുന്പോള്‍ എന്‍റെ കണ്ണു ചുവക്കുന്നത്. ലോകകപ്പ് സെമിയിലെ ആര്യന്‍ റോബന്‍റെ ഗോളും ഫൗളും ക്രിക്കറ്റിലും ചുവയ്ക്കുന്നു.
പക്ഷെ ഇംഗ്ലണ്ടിനെതിരായ ടെന്‍ ദോഷെയുടെ സെഞ്ചുറി കണ്ടപ്പോള്‍ ഒരു സുഖം തോന്നി. ഹോളണ്ട് തോറ്റത് നന്നായി തോല്‍വി ദോഷെയ്ക്ക് അപൂര്‍ണതയുടെ സൗന്ദര്യം നല്‍കുന്നു.
നാഗ്പൂരില്‍ നിന്നും മായമ്മ വിളിക്കുന്പോള്‍ അശോക് അങ്കിള്‍ ഉറങ്ങിയിരുന്നു. ഉറങ്ങും വരെ അങ്കിള്‍ വാന്‍ കൂപ്പറെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു.വാന്‍ കൂപ്പറാണ് മായമ്മ പറഞ്ഞ കഥയിലെ താരം.
Hai I am cooper, van cooper
കൂപ്പര്‍ അങ്കിളിന് കൈകൊടുത്തു. ( ഭര്‍ത്താവാണെങ്കിലും മായമ്മയ്ക്കും അങ്കിള്‍ തന്നെ, ആ കഥ പിന്നീട് പറയാം ). ഇംഗ്ലണ്ടുകാരനാണെന്നാണ് കരുതിയത്. ചോദിക്കേണ്ടിവന്നില്ല അല്ലെന്ന് ഉത്തരം വന്നു.
I am from netherlend. ടോസിന്‍റെ എനൗണ്‍സ്മെന്‍റിനിടെ കൂപ്പറിന്‍റെ questionare അങ്കിള്‍ കേട്ടില്ല.
ഞങ്ങളുടെ ഇടത് വശത്തായിരുന്നു കൂപ്പറുടെ സീറ്റ്. സംശയങ്ങള്‍ക്കൊണ്ട് തീര്‍ത്തൊരു മനുഷ്യന്‍. ആറാമോവര്‍ വരെ അയാള്‍ എങ്ങനെയോ മിണ്ടാതിരുന്നു. കര്‍വീസിസ് ഔട്ടായത് കണ്ടപ്പോള്‍ സായിപ്പിന് മനസിലായില്ല,
what happend ? Why he is walking ? Is it over ?
അങ്കിളിന് ആദ്യം കാര്യം പിടികിട്ടിയില്ലെങ്കിലും. ആ തടിച്ച മനുഷ്യന്‍റെ ആവേശത്തോട് പ്രതികരിക്കാതിരിക്കാന്‍ സാധിച്ചില്ല. ഉച്ചവെയിലിന്‍റെ ചൂടില്‍ അയാളുരുകുന്നുണ്ടായിരുന്നു.
He is out cought behind
what ?...... Complicated game.
ഒരിരയെ കിട്ടിയ ആവേശത്തില്‍ അങ്കിള്‍ കളി പറഞ്ഞുകൊടുത്തു. ശ്രീകുമാരവിലാസം എല്‍.പി സ്കൂളിലെ സാക്ഷരാത ക്ലാസില്‍ മത്തായിച്ചേട്ടന് അങ്കിള്‍ കണക്കു പറഞ്ഞു കൊടുക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. മത്തായിച്ചേട്ടനും നല്ല തടിയുണ്ടായിരുന്നു.
അങ്കിള്‍ പറയുന്നതൊന്നും കൂപ്പറിന് പിടികിട്ടിയില്ലെന്ന് എനിക്കുറപ്പാണ്.
On that situation he didnt use his bat, he used his leg so..leg..before wicket. LBW
അങ്കിളിന്‍റെ ഇംഗ്ലീഷും സായിപ്പിന് പിടികിട്ടികാണില്ല.
‘ ക്രിക്കറ്റ് കമന്‍ററി കേട്ട് മൊടന്തന്‍ ഇംഗ്ലീഷ് പറയര്തെന്ന് പപ്പയോട് എത്രതവണ പറഞ്ഞിട്ടുണ്ട്, പിള്ളേര്‍ ഒരുവിധേന ഇംഗ്ലീഷ് പഠിച്ച് വരുന്നതേയുള്ളു" മൂത്ത മകന്‍ പത്മനാഭന്‍റെ ശകാരം ചെവിയിലോര്‍ത്തു.
പതിനെട്ടാം ഓവറില്‍ ഡ്രിങ്ക്്സ് ബ്രേക്ക് എത്തുന്നത് വരെ ചോദ്യത്തരങ്ങള്‍ തുടര്‍ന്നു. ഉത്തരങ്ങളും.കളിക്കിടെ വെള്ളം കുടിക്കുന്നത് കണ്ടതോടെ കൂപ്പര്‍ തലയില്‍ കൈവച്ചു. ബോറടിച്ചിണ്ടുണ്ടാവും തീര്‍ച്ച.
Man..this is maddd. 7 hours for a match. Thats too much ?. Test match, a five day game.thats horrible. 5x7= 35 hours. Means 35/1.30= 23.333. 24 football matches.
Sorry I am leaving.
ദോഷെയുെട സെഞ്ചുറി കാണാതെ കൂപ്പര്‍ മടങ്ങി. കളിയറിയാതെ ഒരാള്‍ ലോകകപ്പ് കാണാന്‍ വരുമോ ? കൂപ്പറിന്‍റെ ക്രിക്കറ്റ് വിരോധത്തിന്‍റെ കണക്കെടുപ്പില്‍ അങ്കിള്‍ അസ്വസ്ഥനായി.
പിന്നെയെന്തിന് കളികാണാന്‍ വന്നു ?. നാടുകാണാന്‍ വന്നാല്‍ നാടുകാണണം, ഫുട്ബോളെത്തും മുന്പ് ആയിരത്തിതൊള്ളായിരത്തി അറുപതില്‍ ഡച്ചുകാര്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയിട്ടുണ്ട് ചരിത്രമറിയാത്തവന്‍.
അങ്കിള്‍ ഫുട്ബോളിനെക്കുറിച്ച് പറഞ്ഞ മോശം കമന്‍റുകളൊന്നും മായമ്മ എന്നോട് പറഞ്ഞിട്ടില്ല.
കളിയോടൊട്ടും താല്‍പര്യമില്ലാത്ത ആ മനുഷ്യന്‍ പിന്നെന്തിന് ഇവിടെ വന്നുവെന്ന്
മായമ്മയക്ക് ചോദിക്കാമായിരുന്നു ?.
........................................
India vs england/ me and five friends
ഒരു നിമിഷം കൊണ്ട് എല്ലാവരുടെയും സമനിലതെറ്റി. ഹോട്ടലടയ്ക്കുന്പോള്‍ ഇംഗ്ലണ്ടിന് നാലോവര്‍ശേഷിക്കെ വേണ്ടത് 42 റണ്‍സ്. നാഷണല്‍ ട്രാവല്‍സിന്‍റെ ബസ് വെയിറ്റിങ് റൂമിലിരുന്ന് ഞാന്‍ ബാംഗ്ലൂരിലുള്ള ശ്യാമിനെയും ശ്രീവല്‍സ് മേനോനെയും വിളിച്ചു. രണ്ടുപേരും സ്വിച്ച്്ഡോഫ്. ഗായത്രി ബാംഗ്ലൂരായതുകൊണ്ട് കളികാണുന്നില്ല. അശോകങ്കിളിനും മായമ്മയ്ക്കും ക്രിക്കറ്റൊരു പ്രാര്‍ഥനയാണ്, ദേവാലയങ്ങളില്‍ മൊബൈല്‍ പാടില്ല.
ഒരു രാത്രികാല യാത്രയുടെ തുടക്കം ക്രിക്കറ്റ് മല്‍സരം പോലെയാണ് , ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ലെങ്കില്‍ പ്രത്യേകിച്ചും. ട്രാവല്‍സ് ഓഫിസിലെ പയ്യന്‍റെ കസ്റ്റഡിയിലുള്ള ടിക്കറ്റൊപ്പിച്ചെടുത്തതിനുശേഷമാണ് സ്കോര്‍ തപ്പിയിറങ്ങിയത്. വീട്ടില്‍ നിന്നിറങ്ങുന്പോള്‍ സ്ട്രോസ് ഇന്ത്യയെ ബൗണ്ടറിയടിച്ചു തുടങ്ങിയിട്ടേയുള്ളു.
ഹോട്ടല്‍ മലബാറില്‍ മുളക് പുരട്ടിയ കോഴിയുടെ ഇടത്തെ കാല്‍ ൡഎണ്ണയുെട ചൂടിലേക്ക് വീണപ്പോള്‍ പുറത്ത് ക്രിക്കറ്റിന്‍റെ പൊരിച്ചില്‍. മൊയ്തീന്‍ക്കായുടെ കടയുടെ ചില്ലുവട്ടത്തിനുപുറത്ത് ബസ് കാത്തുനിന്നവരെല്ലാം ഫീല്‍ഡ് ചെയ്യുന്നു.. ഞാനും ബൗണ്ടറിക്കകത്തേക്ക് നിന്നു. രണ്ടോവര്‍ കഴിഞ്ഞില്ല മൊയ്തീനിക്ക അടുക്കളയില്‍ നിന്ന് പുറത്തേക്ക് തലയിട്ട് തേഡന്പയറായി
‘ ഞമ്മള് കട തൊറക്കണത് കളി കാണിക്കാനല്ല, ഫുട്് ബോളാണെ ഞമ്മളും കാണേയ്നി.. ദ് എന്ത് കളി..പോയാട്ടെല്ലാം, ഇല്ല്യേല് വന്ന് വല്ലോം കുടിക്കീ, കൂടെ കളീം കണ്ടോളിിി."
ഒരു ചായ കഴിക്കാന്‍ രണ്ടോവര്‍ വച്ച്, ബാക്കിയുള്ള പന്ത്രണ്ടോവര്‍ കളി കാണാന്‍ ഞാന്‍ ആറ് ചായ ഓര്‍ഡര്‍ ചെയ്തു. കൂട്ടം കൂടിയവരില്‍ മൂന്നുപേര്‍ കൂടി ക്രിക്കറ്റിനായ ചായ കുടിച്ചെങ്കിലും ബാക്കിയാരും തയാറായില്ല. ഒടുവില്‍ കളി കാര്യമായി. ചായ കുടിച്ച് ഉറക്കം കളഞ്ഞത് മിച്ചം സ്കോര്‍ ആറ് വിക്കറ്റിന് 297ല്‍ നില്‍ക്കെ മൊയ്തീന്‍ക്ക പിച്ച് മൂടി. കേബിള്‍ കട്ടായെന്ന ഞാന്പവാന്‍റെ കാലത്തുള്ള കളവെടുത്ത് പയറ്റി.
കളി ഇന്ത്യ ജയിക്കുമെന്നാശ്വസിച്ച് എറണാകുളത്തേക്കുള്ള വോള്‍വോ ബസില്‍ കയറിയിരുന്നു. അധികം വൈകാതെ കളി ടൈ ആയെന്ന് വീട്ടില്‍ നിന്നു വിളിച്ചുപറഞ്ഞു. വണ്ടി തൃശൂരെത്തിയപ്പോള്‍ പുലര്‍ച്ചെ ഒരു മണി കഴിഞ്ഞു.
ഫോണില്‍ മൂന്ന് മെസേജുകള്‍. വന്നു കിടപ്പുണ്ടായിരുന്നു
Shyam
the last peg for piyush chawlaaa......
today I met a english men, he is a potential carrector.
.....................
Ashok uncle & mayamma
its good. Dhoni need a hitttt
poor tendulkar ????
..............................
Sreevalse menon
Nee enne vilikkanam njan priyamvadhaye parichayappedutham.
but one condition , nee novelil ulpedutharuthu.
എറണാകുളത്തെത്തിയപ്പോള്‍ മൂന്ന് മണി കഴിഞ്ഞിരുന്നു. വൈറ്റിലയില്‍ ബസിറങ്ങിയ ഉടന്‍
ശ്യാമിനെ വിളിച്ചു. മൂന്ന് തവണ ഫുള്‍ റിങ്ങടിച്ചിട്ടും അവനെടുത്തില്ല. അടിച്ച് ഓഫായിക്കാണും തീര്‍ച്ച.
ശ്രീവല്‍സ് മേനോന്‍ കഥയ്ക്കുപുറത്ത് നിര്‍ത്തിയ കഥാപാത്രം എന്നെ Tempt ചെയ്ത് കൊണ്ടിരുന്നു. വിളിച്ചപ്പോള്‍ മേനോന്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞുതുടങ്ങി
‘ നീ എഴുതി വഷളാക്കില്ലെന്നുറപ്പുള്ളത് കൊണ്ട് പറയാം.
ഞാന്‍ പറയുന്നതെല്ലാം വ്യക്തമായിക്കൊള്ളണമെന്നില്ല കാരണം ഞാനിപ്പോള്‍ അവരുടെ കൂടെയാണുള്ളത്.
ക്രിക്കറ്റിന്‍റെ ദൈവത്തെ കാണാന്‍ ഒരമ്മയും മകനും വന്നിരുന്നു. മുംബൈയില്‍ നിന്ന്.
പ്രിയംവദയും മകനും ഗാലറിയിലിരുന്ന് കളികണ്ടു. മകന്‍റെ സംശയങ്ങള്‍ക്കെല്ലാം പ്രിയംവദയ്ക്ക് ഉത്തരമുണ്ടായിരുന്നു. ചെറിയ ചോദ്യങ്ങള്‍ക്ക് വലിയ ഉത്തരങ്ങള്‍. സച്ചിന്‍ ചോദ്യം ചെയ്യപ്പെടാതെ മുന്നേറിയപ്പോള്‍ പ്രിയവംദ മകനെ ആരവങ്ങളിലേക്കുയര്‍ത്തി. നാലാം ക്ലാസുകാരനായ അവനെ ഒരു കൊച്ചു സച്ചിനാക്കാനുള്ള ശ്രമം. ഇന്ത്യന്‍ മധ്യവര്‍ഗത്തിന്‍റെ സ്വപ്നങ്ങള്‍ എങ്ങനെയൊക്കെ ബിംബവല്‍ക്കരിക്കപ്പെടുന്നുവെന്ന് പ്രിയംവദയുടെ കണ്ണുകളില്‍ കാണാം.
ഇന്ത്യയുടെ ബാറ്റിങ് കഴിഞ്ഞപ്പോള്‍ മകനെ ഗാലറിയിലിരുത്തി പ്രിയംവദ പുറത്തേക്ക് പോയി. ഇംഗ്ളണ്ട് മറുപടി പറയാന്‍ തുടങ്ങിയിട്ടും അമ്മ വന്നില്ല. അവന്‍റെ അന്പരപ്പുകള്‍ക്കിടയില്‍ ആന്‍ഡ്രൂ സ്ട്രോസ് സെഞ്ചുറിയടിച്ചു. ഒടുവില്‍ 158 റണ്‍സെടുത്ത് സ്ട്രോസ് പുറത്തായത് ബാംഗ്ലൂര്‍ ആഘോഷിക്കുന്നതിനിടെ പ്രിയവംദ തിരിച്ചെത്തി. അവളുടെ മുഖം വിളറിയിരുന്നു. അഴിച്ചിട്ട ചുരുള്‍ മുടി കെട്ടുപിണഞ്ഞുകിടന്നു. ഞാന്‍ ഇവിടെ നിര്‍ത്തുകയാണ്. എന്‍റെ ഇന്നത്തെ രാത്രി പ്രിയംവദയ്ക്കൊപ്പമാണ്. അടുത്ത കളികാണുന്പോള്‍ പ്രിയംവദ എന്‍റെ കൂടെയുണ്ടെങ്കില്‍ ബാക്കിയപ്പോള്‍ പറയാം. "
ശ്രീവല്‍സ് മേനോന്‍റെ കോളിനിടെ ശ്യാമിന്‍റെ മെസേജ് വന്നു
I am in a spot of bother, will explain later
aaa thadiyan sayippu pattichu.
To be continued...
C'mon chembuli... lets redifine reality... good start... waiting for next chapter...
ReplyDeletei lived a few minutes out of this real world.... തുടര്‍ച്ചകള്‍ പ്രതീക്ഷിക്കുന്നു
ReplyDeletedaaaaaaaaa ....superb.....ithupolethe onnu koodi edukkan undo?
ReplyDeletehi,
ReplyDeletenice starting. is this your first web novel.? But i hav one doubt is that a real one or imaginary...
anyway expect further episodes..
your friend