ഒരു കുത്തിവരയുെട തുടക്കത്തിലേക്കുള്ള മടക്കത്തിലാണ് ഞാനിപ്പോള്‍. ഒരുതരം കുരുക്കഴിക്കല്‍. ഇതുവരെ കളിക്കാഴ്ചകളായി ഞാന്‍ എഴുതിയ കാര്യങ്ങളില്‍ പലതും അപൂര്‍ണമായിരുന്നു. ഫൈനലിനുമുന്പ് ഒരു പുസ്തത്തിന്റ ചിട്ടകളിലേക്കെത്തേണ്ടതുണ്ട്. അതിന് മുന്നോടിയായാണ് എല്ലാവര്ക്കും What next എന്ന് മെസേജ് അയച്ചത്.
എല്ലാവരുടെയും മറുപടികള്‍ വായിച്ചുകഴിഞ്ഞപ്പോള്‍ ഞാനില്ലാതായി.
ശ്രീവല്‍സ് മേനോന് ഒരുവരിയെ എഴുതിയുള്ളു.
Pls send me the password of your blog .
അവന് പാസ്്വേര്ഡയച്ചുകൊടുക്കുന്പോള് എഴുതാനുള്ളത് പെട്ടെന്ന് വേണമെന്നും ഞാന്‍ പറഞ്ഞു.
..............................
ഗായത്രിയുെട മെയിലില്‍ ആകാശങ്ങളില്‍ അലഞ്ഞു നടക്കുന്ന ഒരു പെണ്‍കുട്ടിയുടെ മുടിയിഴകളുണ്ടായിരുന്നു.
‘ പനന്പട്ടകളിലേക്ക് തുറക്കുന്ന ജനവാതിലുകള്‍ സ്വപ്നം കണ്ട് ഞാനവന്റെ നെഞ്ചോട് ചേര്‍ന്നു. രതിചേര്ന്ന രാത്രികള്കള്ക്ക് വിടയാവുകയാണ്. ആറുമാസത്തെ കടല്വാസത്തിലേക്കുള്ള പരകായം. വിന്‍സെന്റ് ഒരു ഉഭയജീവിയാണ്. മെറൈന്‍ എന്‍ജിനിയര്‍. കാന്‍ഡിയില്‍ വച്ചായിരുന്നു കണ്ടുമുട്ടല്‍. ആറുമാസത്തെ കപ്പല്‍ ജീവിതം കഴിഞ്ഞ് പാതിവര്‍ഷം ആഘോഷിക്കാനെത്തിയാതാണ്.
ജോലിയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ഞങ്ങള്‍ പരിചയപ്പെട്ടത്. ആറുമാസം കപ്പലില്‍ 24 സ്റ്റാഫുകള്‍ക്കൊപ്പം ജീവിതം, പകല്‍ മുഴുവന്‍ കടല്ചൊരുക്കുകളുടെ മനംപിരട്ടല്‍ . രാത്രികളില്‍ മദ്യത്തിനുമേല്‍ പൊങ്ങിക്കിടന്ന് നക്ഷത്രങ്ങളുടെ കരയിലേക്ക് നോക്കുക.
അപ്പോ കുടുംബത്തെ ഓര്മ വരില്ലേ ?
ഓര്‍ക്കാന്‍ അങ്ങനെയൊന്നില്ല, no commitments.
അപ്പോ കരയെന്നാല്‍ പെണ്ണാണല്ലെ ?
You said it.......
ഒരു പക്ഷെ എന്നെയും അവനോര്ത്തെന്ന് വരില്ല. അതുകൊണ്ടാണ് ഞങ്ങള്‍ നേരത്തെ പിരിയാന്‍ തീരുമാനിച്ചത്. ഫൈനലിന് കാത്തിരിക്കുന്നില്ല. അവനെന്നോട് പറഞ്ഞ ഒരുട്ടോപ്യന്‍ ആശയം ഞാന്‍ നിനക്ക് കൈമാറാം.
സച്ചിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ സെഞ്ചുറി ആഘോഷിക്കുന്നതിനിടെ അവനെന്റെ കണ്ണുപൊത്തിപ്പിടിച്ച് കൊണ്ട് ചോദിച്ചു ഈ കാതടപ്പിക്കുന്ന ഘോഷത്തിന്റെ ശക്തിയില്‍ നിനക്ക് വിശ്വാസമുണ്ടോ? .
എന്റെ കാഴ്ചയുടെ ഇരുട്ടിലേക്കവന്‍ മറഡോണയെ വിളിച്ചു. ഡിയാഗോ മറഡോണ ദൈവമാണ്.
ഒരു പന്ത് കൊണ്ട് ലോകത്തെ കറക്കുന്നവന്‍. സ്വന്തമായി മതം സ്ഥാപിച്ചവന്. കായിക പുരോഹിതന്., നേരം പുലര്‍ന്നതോടെ അവനെല്ലാം മറന്നു.
ചെന്നൈയില്‍ വെറ്ററന്‍സ് ടൂര്‍ണമെന്റിനിടെ ഞാന്‍ അപ്പൂപ്പന്മാരോട് പിച്ചിന്റെ രാഷ്ട്രീയത്തെക്കുറിച്ച് പറഞ്ഞു. നടക്കാത്ത കാര്യമെന്ന് പറഞ്ഞ് അവരെന്നെ ഔട്ടാക്കി.
പക്ഷെ എന്റെയാത്രകള്‍ തരുന്ന ചിന്തകളുണ്ടെനിക്കൊപ്പം. ഞാന്‍ ഐ.സി.എഫ് (ഇന്ത്യന്‍ ക്രിക്കറ്റ് ഫാന്‍സ് ) എന്ന പേരില്‍ ഒരു സംഘടന രജിസ്റ്റര്‍ ചെയ്യാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. ഇന്ത്യ പാക് മല്‍സരം നടക്കുന്ന മൊഹാലിയില്‍ വച്ച് അനൗദ്യോഗികമായ ചില ചര്‍ച്ചകള്‍ നടത്താനുണ്ട്."
ഗായത്രിയുടെ മെയിലുവായിച്ചപ്പോള് ൡഞാനാദ്യമോര്ത്തത് ജെയിംസിനെയാണ്. അവനെയവളുടെ ഒര്മകള് കൈവിടുന്നത് ഞാന്‍ കണ്ടു. പുതിയ കൂട്ടുകാരന്റെ ബുദ്ധിയില്‍ തെളിഞ്ഞ ക്രിക്കറ്റ് രാഷ്ട്രീയം ഒരിന്ത്യാപാക് മല്‍സരത്തിന്റെ ആവേശത്തില്‍ കൊളുത്തിയതാണ്. പ്രധാനമന്ത്രിമാരുടെ ക്രിക്കറ്റ് ചര്‍ച്ച ഒരു പൊട്ടിപ്പെണ്ണില് സൃഷ്ടിച്ച കുസൃതി.
................................
മായമ്മയുടെയും അശോക് അങ്കിളിന്റെയും മറുപടി മഴയിലാണ് തുടങ്ങിയത്. മായമ്മയാണ് എഴുതിയത്.
‘ ഇവിടെ മൊഹാലിയില്‍ കനത്ത മഴയായിരുന്നു. കളിയെന്താവുമെന്നറിയില്ല. ഞാനെന്തുകൊണ്ടോ കളി നടന്നാതിരുന്നെങ്കിലെന്ന് ആശിക്കുന്നു.
ശ്രീലങ്ക ന്യൂസിലന്‍ഡ് മല്‍സരത്തിന് ടിക്കറ്റുണ്ടായിരുന്നിട്ടും പോവാതിരുന്നത് പേടികൊണ്ടായിരുന്നു. കളി പാക്കിസ്ഥാനോടായത് കൊണ്ട് കാണാതിരിക്കാന്‍ പറ്റില്ലല്ലോ.
ഇനിയൊന്നും മറച്ചുവയ്ക്കുന്നില്ല. മനുവും സമീറും ഇപ്പോഴും സ്റ്റേഷനിലാണ്. അങ്കിള്‍ ഒരുപാട് ശ്രമിച്ചിട്ടും നടന്നില്ല. സത്യം തെളിയാതെ അവരെ വിടില്ല. തെളിയാനുള്ള സത്യം മൊഹാലിയില്‍ ഞങ്ങളെ തേടിവന്നേക്കും. നാട്ടുകാരനായൊരുത്തന് ജാമ്യം നില്‍ക്കാമോയെന്ന ചോദ്യത്തില്‍ തുടങ്ങിയ സംഭവം ഇപ്പോള്‍ ഞങ്ങളെ പേടിപ്പെടുത്തുന്നു. മനസില്‍ വാന്‍കൂപ്പറും ബാസിതും പൊലീസും മാത്രമെയുള്ളു കളികളൊക്കെ മാഞ്ഞുപോവുന്നു. അങ്കിളിനാണെങ്കില്‍ സ്ഥിരം അസുഖങ്ങളെല്ലാം തിരിച്ചുവന്നു.
ദിവസവും കളിയുടെ ഫിക്സ്ചര്‍ നോക്കി ഇതുവരെ നടന്ന സംഭവങ്ങളെല്ലാം അങ്കിള്‍ എന്നോട് പറയും നിന്നോട് പറയാത്ത കാര്യങ്ങള്‍ ഉള്‍പ്പടെ.
ഇപ്പോള്‍ ഓര്മിച്ചെടുക്കുന്പോള് ചില പൊരുത്തക്കേടുകള്‍ കാണുന്നു. ആദ്യത്തെ മല്‍സരങ്ങളിലെല്ലാം ക്രിക്കറ്റ് മാത്രമെ ഉണ്ടായിരുന്നുള്ളു. വാന്കൂപ്പറുമായുള്ള സംഭാഷത്തിനുശേഷമാണ് എല്ലാം മാറിത്തുടങ്ങിയത്. കൂപ്പറിന് പിന്നാലെ ബാസിത് എത്തുന്നു. പിന്നെ നിന്റെ മുന്നറിയിപ്പും.
നിന്റെ മെസേജ് വായിച്ച ദിവസം, 1983ലെ ഇന്ത്യ വിന്‍ഡീസ് ഫൈനല്‍ കണ്ട ഒരു വിന്‍ഡീസുകാരനെ ചെന്നൈയില്‍ വച്ച് ഞങ്ങള്‍ പരിചയപ്പെട്ടു. സ്റ്റേഡിയത്തിന്റെ പുറത്തെ തിരക്കുകള്‍ക്കിടയില്‍ ഒരഞ്ച് മിനിറ്റ് സംസാരിച്ചു. റിച്ചാര്‍ഡ്സും കപില്‍ ദേവും അയാളുടെ വാക്കുകളിലുണ്ടായിരുന്നു. വിന്‍ഡീസ് പുറത്തായതോടെ നാട്ടിലേക്ക് മടങ്ങുകയാണെന്ന് പറഞ്ഞ ആ കറുത്ത മനുഷ്യന് അരമണിക്കൂറിനുശേഷം ഞങ്ങളുടെ ഒട്ടോയ്ക്ക് കൈനീട്ടി. കയ്യില്‍ പണമില്ല നാട്ടിലേക്ക് പോകാനെന്തെങ്കിലും സഹായിക്കണം. പക്ഷെ ഞങ്ങളെ കണ്ടപ്പോള്‍ അയാള്‍ പരിചയഭാവം നടിച്ചില്ല. ഫൈനലില്‍ കപിലെടുത്ത റണ്‍സിനെക്കുറിച്ച് പറഞ്ഞതിലെ തെറ്റ് അങ്കിള്‍ തിരുത്തിയപ്പോള്‍. Who are you എന്നായിരുന്നു ഉത്തരം.
ആ മനുഷ്യനെ പിന്നീട് കണ്ടത് ചെന്നൈയിലെ മറീന ബീച്ചില്‍ വച്ചാണ്. കളിയൊഴിഞ്ഞ ദിവസത്തെ കറക്കത്തിനിടയില്‍, അയാള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. കണ്ടയുടനെ തിരിച്ചറിഞ്ഞു. നേരെ വന്ന് അങ്കിളിന്റെ ചെവിയില്‍ രഹസ്യം പോലെ പറഞ്ഞു.
' Kapil dev c Holding b Gomes for 15'
ഒടുവിലായി അയാള്‍ മുന്നിലെത്തിയപ്പോള്‍ ഞങ്ങള്‍ റെയില്‍വെസ്റ്റേഷനിലായിരുന്നു. തിരക്കുകളിന് നിന്ന് മാറി ടെലഫോണ്‍ ബൂത്തിനും ബുക്ക് ഹൗസിനും ഇടയിലുള്ള ഒഴിവില്‍ ബാസിത്തിനൊപ്പം മുഖത്തോട് മുഖം നോക്കിയിരിക്കുന്നു. അങ്കിളിന് ബാസിത്തിനോട് സംസാരിക്കണമെന്നുണ്ടായിരുന്നെങ്കിലും അപ്പോഴേക്കും ട്രെയിനെടുത്തു.
ട്രെയിന്‍ യാത്ര അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ ബാസിത് ഞങ്ങളെ വിളിച്ചു. സമീറിന്റെയും മനുവിന്റെയും കാര്യം ചോദിച്ചു. ഒരു സുഹൃത്തുപറഞ്ഞാണ് കാര്യമറിഞ്ഞതെന്ന് അങ്കിള്‍ പറഞ്ഞു. ബാസിത് ഒരു തുടര്‍ച്ചപോലെ ഞങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് തോന്നി.
കാണാതായ പെണ്‍കുട്ടിയെക്കുറിച്ച് ചോദിച്ചപ്പോള്‍ അവളെ നിങ്ങള്‍ക്കെല്ലാം അറിയാമെന്ന് മാത്രം പറഞ്ഞു. മൊഹാലിയിലെ ഇന്ത്യ പാക് മല്‍സരം കാണാനെത്തുന്പോള് നേരിട്ടെല്ലാം പറയാമെന്ന് പറഞ്ഞ് അവന് ഫോണ്‍ കട്ടു ചെയ്തു.
...........................
ശ്യാമിന്റെ മറുപടിയില്‍ മുഴുവന്‍ പ്രാര്‍ഥനകളായിരുന്നു. മൊഹാലിയില്‍ ഇന്ത്യ ജയിക്കണം. മൂന്ന് അന്പലങ്ങളില്‍ ആരാധകക്കൂട്ടത്തോടൊപ്പം കയറിയിറങ്ങി. ഒരു ക്രിക്കറ്റ് തീര്‍ഥയാത്ര. നയന അവന്റെ പ്രാര്ഥനകളിലുണ്ടാവും തീര്‍ച്ച.
..........................
CAPS LOCK
മറുപടികളെല്ലാം ടൈപ്പ് ചെയ്തശേഷം ബ്ലോഗില്‍ പോസ്റ്റ് ചെയ്യാന്‍ ലോഗിന്‍ ചെയ്തപ്പോള്‍, അതില്‍ ശ്രീവല്‍സ് മേനോന്റെ പോസ്റ്റ് കണ്ടു. അവന്റെ സ്വയംകൃതി എന്നെ തൊട്ടു.
നാട്ടില്‍ നിന്നും എന്നെയൊരു സുഹൃത്തുവിളിച്ചിരുന്നു. അവന് നിന്റെ ബ്ലോഗിനെക്കുറിച്ച് പറഞ്ഞു. ചില തെറ്റിദ്ധാരണകള്‍ക്ക് നടുവിലിരുന്നാണ് നീയെഴുതുന്നത്. ഒരു പക്ഷെ മൊഹാലിക്ക് ശേഷം എഴുത്തവസാനിക്കും. പ്രിയംവദ പറഞ്ഞതൊക്കെ ശരിയാണെങ്കില്‍ മൊഹാലിയെല്ലാം തീരുമാനിക്കും.
The clmx........CAPS LOCKED
.......................
മുന്‍പേ വായിച്ചു അഭിപ്രായം എഴുതണമെന്നു വിചാരിച്ചിരുന്നു. നടക്കാതെ പോയി, എ ന്റെ മടിയെക്കാള്‍ ഉപരി ചില തലങ്ങള്‍ എന്റെ ആസ്വാദനശേഷിക്കും മുകളില്‍ ആയി പോയിരിക്കുന്നു എന്ന ഭയമായിരുന്നു. ഞാന്‍ മുന്‍പ് സൂചിപ്പിച്ച "ഫോര്‍ ദി എബോവ് ആവറെജ് ഇന്റെല്ലെക്റ്റ് മാസ്സ് " എന്ന കടമ്പ എനിക്ക് കടക്കാന്‍ കഴിയില്ല എന്ന തിരിച്ചറിവാണ് പ്രശ്നമുണ്ടാക്കിയത്. എന്തായാലും വായിച്ചു .... നന്നായിരിക്കുന്നു എന്നതിനപ്പുറം എന്തോ പറയണം എന്നുണ്ട്... ഐ സീ എ പ്രൊഫഷണല്‍ ഇന്‍ യു.
ReplyDeletenext part when???
ReplyDeleteCAPS LOCKED NEXT "SHIFT OR ALT"??/??/
ReplyDelete