Wednesday, March 30, 2011

wc 2011- 4



ഒരു കുത്തിവരയുെട തുടക്കത്തിലേക്കുള്ള മടക്കത്തിലാണ് ഞാനിപ്പോള്‍. ഒരുതരം കുരുക്കഴിക്കല്‍. ഇതുവരെ കളിക്കാഴ്ചകളായി ‍ഞാന്‍ എഴുതിയ കാര്യങ്ങളില്‍ പലതും അപൂര്‍ണമായിരുന്നു. ഫൈനലിനുമുന്പ് ഒരു പുസ്തത്തിന്‍റ ചിട്ടകളിലേക്കെത്തേണ്ടതുണ്ട്. അതിന് മുന്നോടിയായാണ് എല്ലാവര്‍ക്കും What next എന്ന് മെസേജ് അയച്ചത്.
എല്ലാവരുടെയും മറുപടികള്‍ വായിച്ചുകഴിഞ്ഞപ്പോള്‍ ഞാനില്ലാതായി.
ശ്രീവല്‍സ് മേനോന്‍ ഒരുവരിയെ എഴുതിയുള്ളു.
Pls send me the password of your blog .
അവന് പാസ്്വേര്‍ഡയച്ചുകൊടുക്കുന്പോള്‍ എഴുതാനുള്ളത് പെട്ടെന്ന് വേണമെന്നും ഞാന്‍ പറഞ്ഞു.
..............................
  
   ഗായത്രിയുെട മെയിലില്‍ ആകാശങ്ങളില്‍ അലഞ്ഞു നടക്കുന്ന ഒരു പെണ്‍കുട്ടിയുടെ മുടിയിഴകളുണ്ടായിരുന്നു.
‘ പനന്പട്ടകളിലേക്ക് തുറക്കുന്ന ജനവാതിലുകള്‍ സ്വപ്നം കണ്ട് ഞാനവന്‍റെ നെഞ്ചോട് ചേര്‍ന്നു. രതിചേര്‍ന്ന രാത്രികള്‍കള്‍ക്ക് വിടയാവുകയാണ്. ആറുമാസത്തെ കടല്‍വാസത്തിലേക്കുള്ള പരകായം. വിന്‍സെന്‍റ് ഒരു ഉഭയജീവിയാണ്. മെറൈന്‍ എന്‍ജിനിയര്‍. കാന്‍ഡിയില്‍ വച്ചായിരുന്നു കണ്ടുമുട്ടല്‍. ആറുമാസത്തെ കപ്പല്‍ ജീവിതം കഴിഞ്ഞ് പാതിവര്‍ഷം ആഘോഷിക്കാനെത്തിയാതാണ്.
  ജോലിയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ഞങ്ങള്‍ പരിചയപ്പെട്ടത്. ആറുമാസം കപ്പലില്‍ 24 സ്റ്റാഫുകള്‍ക്കൊപ്പം ജീവിതം, പകല്‍ മുഴുവന്‍ കടല്‍ചൊരുക്കുകളുടെ മനംപിരട്ടല്‍ . രാത്രികളില്‍ മദ്യത്തിനുമേല്‍ പൊങ്ങിക്കിടന്ന് നക്ഷത്രങ്ങളുടെ കരയിലേക്ക് നോക്കുക.

അപ്പോ കുടുംബത്തെ ഓര്‍മ വരില്ലേ ?
ഓര്‍ക്കാന്‍ അങ്ങനെയൊന്നില്ല, no commitments.
അപ്പോ കരയെന്നാല്‍ പെണ്ണാണല്ലെ ?
You said it.......

     ഒരു പക്ഷെ എന്നെയും അവനോര്‍ത്തെന്ന് വരില്ല. അതുകൊണ്ടാണ് ഞങ്ങള്‍ നേരത്തെ പിരിയാന്‍ തീരുമാനിച്ചത്. ഫൈനലിന് കാത്തിരിക്കുന്നില്ല. അവനെന്നോട് പറഞ്ഞ ഒരുട്ടോപ്യന്‍ ആശയം ഞാന്‍ നിനക്ക് കൈമാറാം.
സച്ചിന്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ സെഞ്ചുറി ആഘോഷിക്കുന്നതിനിടെ അവനെന്‍റെ കണ്ണുപൊത്തിപ്പിടിച്ച് കൊണ്ട് ചോദിച്ചു ഈ കാതടപ്പിക്കുന്ന ഘോഷത്തിന്‍റെ ശക്തിയില്‍ നിനക്ക് വിശ്വാസമുണ്ടോ? .
എന്‍റെ കാഴ്ചയുടെ ഇരുട്ടിലേക്കവന്‍ മറഡോണയെ വിളിച്ചു. ഡിയാഗോ മറഡോണ ദൈവമാണ്.
ഒരു പന്ത് കൊണ്ട് ലോകത്തെ കറക്കുന്നവന്‍. സ്വന്തമായി മതം സ്ഥാപിച്ചവന്‍. കായിക പുരോഹിതന്‍., നേരം പുലര്‍ന്നതോടെ അവനെല്ലാം മറന്നു.
    ചെന്നൈയില്‍ വെറ്ററന്‍സ് ടൂര്‍ണമെന്‍റിനിടെ ഞാന്‍ അപ്പൂപ്പന്‍മാരോട് പിച്ചിന്‍റെ രാഷ്ട്രീയത്തെക്കുറിച്ച് പറഞ്ഞു. നടക്കാത്ത കാര്യമെന്ന് പറഞ്ഞ് അവരെന്നെ ഔട്ടാക്കി.
പക്ഷെ എന്‍റെയാത്രകള്‍ തരുന്ന ചിന്തകളുണ്ടെനിക്കൊപ്പം. ഞാന്‍ ഐ.സി.എഫ് (ഇന്ത്യന്‍ ക്രിക്കറ്റ് ഫാന്‍സ് ‍ ) എന്ന പേരില്‍ ഒരു സംഘടന രജിസ്റ്റര്‍ ചെയ്യാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. ഇന്ത്യ പാക് മല്‍സരം നടക്കുന്ന മൊഹാലിയില്‍ വച്ച് അനൗദ്യോഗികമായ ചില ചര്‍ച്ചകള്‍ നടത്താനുണ്ട്."
    ഗായത്രിയുടെ മെയിലുവായിച്ചപ്പോള്‍ ൡഞാനാദ്യമോര്‍ത്തത് ജെയിംസിനെയാണ്. അവനെയവളുടെ ഒര്‍മകള്‍ കൈവിടുന്നത് ഞാന്‍ കണ്ടു. പുതിയ കൂട്ടുകാരന്‍റെ ബുദ്ധിയില്‍ തെളിഞ്ഞ ക്രിക്കറ്റ് രാഷ്ട്രീയം ഒരിന്ത്യാപാക് മല്‍സരത്തിന്‍റെ ആവേശത്തില്‍ കൊളുത്തിയതാണ്. പ്രധാനമന്ത്രിമാരുടെ ക്രിക്കറ്റ് ചര്‍ച്ച ഒരു പൊട്ടിപ്പെണ്ണില്‍ സൃഷ്ടിച്ച കുസൃതി.
................................
‍ മായമ്മയുടെയും അശോക് അങ്കിളിന്‍റെയും മറുപടി മഴയിലാണ് തുടങ്ങിയത്. മായമ്മയാണ് എഴുതിയത്.

‘ ഇവിടെ മൊഹാലിയില്‍ കനത്ത മഴയായിരുന്നു. കളിയെന്താവുമെന്നറിയില്ല. ഞാനെന്തുകൊണ്ടോ കളി നടന്നാതിരുന്നെങ്കിലെന്ന് ആശിക്കുന്നു.
ശ്രീലങ്ക ന്യൂസിലന്‍ഡ് മല്‍സരത്തിന് ടിക്കറ്റുണ്ടായിരുന്നിട്ടും പോവാതിരുന്നത് പേടികൊണ്ടായിരുന്നു. കളി പാക്കിസ്ഥാനോടായത് കൊണ്ട് കാണാതിരിക്കാന്‍ പറ്റില്ലല്ലോ.

     ഇനിയൊന്നും മറച്ചുവയ്ക്കുന്നില്ല. മനുവും സമീറും ഇപ്പോഴും സ്റ്റേഷനിലാണ്. അങ്കിള്‍ ഒരുപാട് ശ്രമിച്ചിട്ടും നടന്നില്ല. സത്യം തെളിയാതെ അവരെ വിടില്ല. തെളിയാനുള്ള സത്യം മൊഹാലിയില്‍ ഞങ്ങളെ തേടിവന്നേക്കും. നാട്ടുകാരനായൊരുത്തന് ജാമ്യം നില്‍ക്കാമോയെന്ന ചോദ്യത്തില്‍ തുടങ്ങിയ സംഭവം ഇപ്പോള്‍ ഞങ്ങളെ പേടിപ്പെടുത്തുന്നു. മനസില്‍ വാന്‍കൂപ്പറും ബാസിതും പൊലീസും മാത്രമെയുള്ളു കളികളൊക്കെ മാഞ്ഞുപോവുന്നു. അങ്കിളിനാണെങ്കില്‍ സ്ഥിരം അസുഖങ്ങളെല്ലാം തിരിച്ചുവന്നു.
ദിവസവും കളിയുടെ ഫിക്സ്ചര്‍ നോക്കി ഇതുവരെ നടന്ന സംഭവങ്ങളെല്ലാം അങ്കിള്‍ എന്നോട് പറയും നിന്നോട് പറയാത്ത കാര്യങ്ങള്‍ ഉള്‍പ്പടെ.
ഇപ്പോള്‍ ഓര്‍മിച്ചെടുക്കുന്പോള്‍ ചില പൊരുത്തക്കേടുകള്‍ കാണുന്നു. ആദ്യത്തെ മല്‍സരങ്ങളിലെല്ലാം ക്രിക്കറ്റ് മാത്രമെ ഉണ്ടായിരുന്നുള്ളു. വാന്‍കൂപ്പറുമായുള്ള സംഭാഷത്തിനുശേഷമാണ് എല്ലാം മാറിത്തുടങ്ങിയത്. കൂപ്പറിന് പിന്നാലെ ബാസിത് എത്തുന്നു. പിന്നെ നിന്‍റെ മുന്നറിയിപ്പും.
നിന്‍റെ മെസേജ് വായിച്ച ദിവസം, 1983ലെ ഇന്ത്യ വിന്‍ഡീസ് ഫൈനല്‍ കണ്ട ഒരു വിന്‍ഡീസുകാരനെ ചെന്നൈയില്‍ വച്ച് ഞങ്ങള്‍ പരിചയപ്പെട്ടു. സ്റ്റേഡിയത്തിന്‍റെ പുറത്തെ തിരക്കുകള്‍ക്കിടയില്‍ ഒരഞ്ച് മിനിറ്റ് സംസാരിച്ചു. റിച്ചാര്‍ഡ്സും കപില്‍ ദേവും അയാളുടെ വാക്കുകളിലുണ്ടായിരുന്നു. വിന്‍ഡീസ് പുറത്തായതോടെ നാട്ടിലേക്ക് മടങ്ങുകയാണെന്ന് പറഞ്ഞ ആ കറുത്ത മനുഷ്യന്‍ അരമണിക്കൂറിനുശേഷം ഞങ്ങളുടെ ഒട്ടോയ്ക്ക് കൈനീട്ടി. കയ്യില്‍ പണമില്ല നാട്ടിലേക്ക് പോകാനെന്തെങ്കിലും സഹായിക്കണം. പക്ഷെ ഞങ്ങളെ കണ്ടപ്പോള്‍ അയാള്‍ പരിചയഭാവം നടിച്ചില്ല. ഫൈനലില്‍ കപിലെടുത്ത റണ്‍സിനെക്കുറിച്ച് പറഞ്ഞതിലെ തെറ്റ് അങ്കിള്‍ തിരുത്തിയപ്പോള്‍. Who are you എന്നായിരുന്നു ഉത്തരം.

ആ മനുഷ്യനെ പിന്നീട് കണ്ടത് ചെന്നൈയിലെ മറീന ബീച്ചില്‍ വച്ചാണ്. കളിയൊഴിഞ്ഞ ദിവസത്തെ കറക്കത്തിനിടയില്‍, അയാള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. കണ്ടയുടനെ തിരിച്ചറിഞ്ഞു. നേരെ വന്ന് അങ്കിളിന്‍റെ ചെവിയില്‍ രഹസ്യം പോലെ പറഞ്ഞു.
' Kapil dev c Holding b Gomes for 15'
    ഒടുവിലായി അയാള്‍ മുന്നിലെത്തിയപ്പോള്‍ ഞങ്ങള്‍ റെയില്‍വെസ്റ്റേഷനിലായിരുന്നു. തിരക്കുകളിന്‍ നിന്ന് മാറി ടെലഫോണ്‍ ബൂത്തിനും ബുക്ക് ഹൗസിനും ഇടയിലുള്ള ഒഴിവില്‍ ബാസിത്തിനൊപ്പം മുഖത്തോട് മുഖം നോക്കിയിരിക്കുന്നു. അങ്കിളിന് ബാസിത്തിനോട് സംസാരിക്കണമെന്നുണ്ടായിരുന്നെങ്കിലും അപ്പോഴേക്കും ട്രെയിനെടുത്തു.
ട്രെയിന്‍ യാത്ര അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ ബാസിത് ഞങ്ങളെ വിളിച്ചു. സമീറിന്‍റെയും മനുവിന്‍റെയും കാര്യം ചോദിച്ചു. ഒരു സുഹൃത്തുപറഞ്ഞാണ് കാര്യമറി‍ഞ്ഞതെന്ന് അങ്കിള്‍ പറഞ്ഞു. ബാസിത് ഒരു തുടര്‍ച്ചപോലെ ഞങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് തോന്നി.
കാണാതായ പെണ്‍കുട്ടിയെക്കുറിച്ച് ചോദിച്ചപ്പോള്‍ അവളെ നിങ്ങള്‍ക്കെല്ലാം അറിയാമെന്ന് മാത്രം പറഞ്ഞു. മൊഹാലിയിലെ ഇന്ത്യ പാക് മല്‍സരം കാണാനെത്തുന്പോള്‍ നേരിട്ടെല്ലാം പറയാമെന്ന് പറഞ്ഞ് അവന്‍ ഫോണ്‍ കട്ടു ചെയ്തു.
...........................
ശ്യാമിന്‍റെ മറുപടിയില്‍ മുഴുവന്‍ പ്രാര്‍ഥനകളായിരുന്നു. മൊഹാലിയില്‍ ഇന്ത്യ ജയിക്കണം. മൂന്ന് അന്പലങ്ങളില്‍ ആരാധകക്കൂട്ടത്തോടൊപ്പം കയറിയിറങ്ങി. ഒരു ക്രിക്കറ്റ് തീര്‍ഥയാത്ര. നയന അവന്‍റെ പ്രാര്‍ഥനകളിലുണ്ടാവും തീര്‍ച്ച.
..........................
CAPS LOCK
മറുപടികളെല്ലാം ടൈപ്പ് ചെയ്തശേഷം ബ്ലോഗില്‍ പോസ്റ്റ് ചെയ്യാന്‍ ലോഗിന്‍ ചെയ്തപ്പോള്‍, അതില്‍ ശ്രീവല്‍സ് മേനോന്‍റെ പോസ്റ്റ് കണ്ടു. അവന്‍റെ സ്വയംകൃതി എന്നെ തൊട്ടു.
നാട്ടില്‍ നിന്നും എന്നെയൊരു സുഹൃത്തുവിളിച്ചിരുന്നു. അവന്‍ നിന്‍റെ ബ്ലോഗിനെക്കുറിച്ച് പറഞ്ഞു. ചില തെറ്റിദ്ധാരണകള്‍ക്ക് നടുവിലിരുന്നാണ് നീയെഴുതുന്നത്. ഒരു പക്ഷെ മൊഹാലിക്ക് ശേഷം എഴുത്തവസാനിക്കും. പ്രിയംവദ പറഞ്ഞതൊക്കെ ശരിയാണെങ്കില്‍ മൊഹാലിയെല്ലാം തീരുമാനിക്കും.
The clmx........CAPS LOCKED
.......................

Saturday, March 26, 2011

wc 2011- part 3


India vs windies chennai

      ചെന്നൈയില്‍ എല്ലാവരുമുണ്ടായിരുന്നു. പക്ഷെ ആരും പരസ്പരം കണ്ടില്ല. ആള്‍ക്കൂട്ടങ്ങള്‍ സൃഷ്ടിക്കുന്ന ആവേശങ്ങളില്‍ മുഖം അപ്രസക്തമാണ്. ഒരര്‍ഥത്തില്‍ ഇന്ത്യയിലെ ക്രിക്കറ്റ് ആവേശങ്ങള്‍ ഏകപക്ഷീയമാണ്. പ്രതിപക്ഷ ബഹുമാനമില്ലാത്ത ദേശീയത. താരജീവിതങ്ങള്‍ തോറ്റുമടങ്ങുന്പോള്‍ നന്നായൊന്ന് കൂവാന്‍ പോലുമാവത്തവര്‍. ഒരു പക്ഷെ പ്രതിഷേധിച്ച് തുടങ്ങിയാല്‍ പരിധിവിട്ടു പോവുമെന്നറിയുന്നതുകൊണ്ടാവാം ഈ സംയമനം.
     ആദ്യം വിളിച്ചത് ശ്യാമാണ്. അവന്‍റെ ശബ്ദത്തിലാരോ ഒളിച്ചിരിപ്പുണ്ടെന്ന് എനിക്ക് തോന്നി. ആരുടെയോ മടിയില്‍ ചാരിയാണ് അവന്‍ വിളിക്കുന്നത്, ഒരു പക്ഷെ ഇടയ്ക്ക് അവളവനെ നുള്ളുന്നുണ്ടാവാം. കഴിഞ്ഞ കോളിലെ പെണ്‍ശബ്ദമിപ്പോഴും എന്നില്‍ നിന്നിറങ്ങിപ്പോയിട്ടില്ല.
     ശ്യാം യുവരാജിന്‍റെ സെഞ്ചുറിയിലെ പക്വതയെക്കുറിച്ച് പറഞ്ഞു. വിന്‍ഡീസ് 2 വിക്കറ്റിന് 140 റണ്‍സെന്ന നില‍യില്‍ നില്‍ക്കെ അവന്‍ ചെപ്പോക്ക് വിട്ടു. ഇന്ത്യ തോല്‍ക്കുമെന്ന് അവന് തോന്നികാണും.
കളിക്കിടെയാണ് ഗായത്രിയും വിളിച്ചത്.
‘ കളി പറയാനല്ല...പറഞ്ഞിട്ടും കാര്യമില്ലെന്നറിയാം.
നമുക്കൊരെണ്‍പത് വയസാവുന്പോള്‍ എങ്ങനെയുണ്ടാവുമെന്ന് നീ ചിന്തിച്ചിട്ടുണ്ടോ ?
നിന്‍റെ തലയില്‍ ഒരേഴ മുടികാണില്ല. പല്ലുമുണ്ടാവില്ല. ഇപ്പഴെ ഇത് രണ്ടുമില്ലല്ലോ, ഞാന്‍ എന്‍റെ രണ്ടാം ജന്‍മത്തിലായിരിക്കും."
ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. എനിക്കെന്തോ അവളെ രസിച്ചില്ല.
വിന്‍ഡീസിന്‍റെ ആറാം വിക്കറ്റും വീണതോടെ ജയമുറപ്പിച്ച് ശ്രീവല്‍സ് മേനോന്‍ മെസേജ് അയച്ചു
My predictins
‘ Quarter
india x australi - india
windies X pakisthan - pakisthan
srilanka x england - srilanka
south africa x newzland - south africa
semi
india x pakisthan - india
srilanka x south afria - srilanka
Final
india x srilanka - india.

ശ്രീവല്‍സ് മേനോന്‍റെ ശുഭാപ്തിവിശ്വാസം ഫലിക്കട്ടെ. നവീനിന്‍റെ ക്രിക്കറ്റ് ചിന്തകള്‍
കടമെടുത്താണ് ശ്രീവല്‍സ് പറയുന്നതെന്നുറപ്പ്.

‘ What about priyamvadha ? "
       
       എന്‍റെ മെസേജിന് മറുപടി വന്നില്ല. പ്രിയംവദയ്ക്കൊപ്പമുള്ള ശ്രീവല്‍സ് മേനോന്‍റെ നിമിഷങ്ങളെ വേറിട്ട് നിര്‍ത്തി ചിന്തിക്കാന്‍ എനിക്ക് തോന്നിയില്ല. ചില ഭാവനകളുടെ മുടിത്തുന്പുകള്‍ കള്ളം പറയും. ലോകകപ്പ് കഴിയട്ടെ ശ്രീവല്‍സ് എല്ലാം പറയും.
        ക്വാര്‍ട്ടര്‍ ഫൈനല്‍ ലിസ്റ്റായിട്ടും അശോക് അങ്കിള്‍ വിളിച്ചില്ല. ചെന്നൈയില്‍ മായമ്മയ്ക്കും അങ്കിളിനും ഒരുപാട് പരിചയങ്ങളുണ്ട്. തിരക്കില്‍ Capslock മറന്നുകാണണം.
ഗായത്രിയുടെ കോള്‍ പാതിവച്ച് മുറിച്ചത് ശരിയായില്ലെന്ന് തോന്നി. തിരിച്ച് വിളിച്ചു.

   ‘ കടലടങ്ങിയോ ?, എന്തെ തിരിച്ചുവിളിച്ചു, ഞാന്‍ തുടരണോ ?
നിനക്കെഴുതാന്‍ വേണ്ടി ഒരു കൂട്ടമാളുകളെ ഞാന്‍ കണ്ടുവച്ചിട്ടുണ്ട്. കഥയില്‍ നഷ്ടപ്പെടാതെ നോക്കുമെന്നുറപ്പുണ്ടെങ്കില്‍ പറയാം. ക്വാര്‍ട്ടര്‍ ഫൈനലിന് മുന്പുള്ള ഒഴിവു ദിവസങ്ങളില്‍‍ ഞാന്‍ ചെന്നൈയില്‍വെറ്ററന്‍സ് ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നുണ്ട്. ഒരുപാട് അപ്പൂപ്പന്‍മാരുണ്ട് എന്‍റെ കൂടെ. അകന്നുപോയ കാലത്തെ തിരിച്ചുപിടിക്കാന്‍ ഒരു കൊച്ചു ഗ്രൗണ്ടൊരുക്കിയിട്ടുണ്ട്.
   എന്‍റെ എ.ടി.എം തീര്‍ന്നിട്ടില്ലെങ്കില്‍ ഞാന്‍ പറയുന്ന എക്കൗണ്ട് നന്പറിലേക്ക് നീ കുറച്ച് പണം അയയ്ക്കണം ഒരു ത്രീ ലാക്ക് . എന്തിനാണെന്ന് ഇപ്പോള്‍ ചോദിക്കരുത്. ഞാന്‍ നന്പര്‍ മെസേജ് ചെയ്യാം."
അവള്‍ ഫോണ്‍ കട്ട് ചെയ്ത് ഒരു ബാങ്ക് എക്കൗണ്ട് നന്പര്‍ അയച്ചു.
കൂടെ കുമാര കപുേഗദരയെന്ന പേരും. ശ്രീലങ്കയിലിരിക്കുന്ന കപുഗേദരയ്ക്ക് ഗായത്രി
പണം അയക്കുന്നതെന്തിനാണെന്ന സംശയത്തില്‍ കഴന്പില്ല. ലോകകപ്പ് കഴിഞ്ഞ് തിരിച്ചെത്തുന്പോള്‍ അവളുടെ കയ്യില്‍ ഒന്നുമുണ്ടാവില്ല. സന്പാദ്യമെന്ന കണ്‍സെപ്റ്റില്‍ അവള്‍ വിശ്വസിക്കുന്നില്ല. റൂമില്‍ നിന്നിറങ്ങി എ.ടി.എം എക്കൗണ്ടില്‍ എത്രരൂപയുണ്ടെന്ന് ചെക്ക് ചെയ്തു.
പന്ത്രണ്ട് ലക്ഷത്തില്‍ എണ്‍പതിനായിരത്തിയഞ്ഞൂറ്
..............................

No game....but

        വെറുതെയിരിക്കുന്പോള്‍ എന്തെങ്കിലും വായിക്കുന്ന ശീലമുണ്ടായിരുന്നു. പക്ഷെ എഴുതുന്നത് കൊണ്ട് ഇപ്പോള്‍ വായനയില്ല.

‘ നീ ചേതന്‍ ഭഗത്തിന്‍റെ Two states വായിച്ചുട്ടുണ്ടോ ?"

   ശ്യാം പുലര്‍ച്ചെ വിളിച്ച് ചേതന്‍ ഭഗത്തിന്‍റെ ഏറ്റവും പുതിയ നോവലിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരു കുന്ന് സംശയങ്ങള്‍ എന്നെ വന്നു മുട്ടി. ജീവിതത്തിലാദ്യമായാണ് അവനെന്നോട് ഒരു പുസ്തകത്തെക്കുറിച്ച് ചോദിക്കുന്നത്. ചേതന്‍ ഭഗത്തും ശ്യാമും തമ്മിലെന്ത് ബന്ധം

‘ ഞാനിപ്പോള്‍ ഡല്‍ഹിയിലെ ഗുലാബി റസ്റ്റോറന്‍റിലാണ്, പഞ്ചാബി മഞ്ചൂരി ഓര്‍ഡര്‍ ചെയ്തു. നയനയുടെ പിക്കാണ്. sorry നയനയെ പരിചയപ്പെട്ടില്ലല്ലോ She is from punjab. യുവരാജിന്‍റെ നാട്ടുകാരി. "
ശ്യാമിന്‍റെ പ്രായം കണക്കിലെടുക്കുന്പോള്‍ അവന്‍റെ കൗതുകങ്ങള്‍ എങ്ങോട്ടാണ് വളരുന്നതെന്ന് എനിക്ക് ഊഹിക്കാം. ഒരു പെണ്‍ സൗഹൃദത്തിന്‍റെ സ്പന്ദനം കേട്ടിരിക്കാന്‍ എന്തുകൊണ്ടോ എനിക്ക് താല്‍പര്യം തോന്നിയില്ല. പക്ഷെ അവന്‍ പറഞ്ഞു കൊണ്ടേയിരുന്നു.

‘ നയന ചേതന്‍ ഭഗത്തിന്‍റെ Two states വായിച്ചുണ്ടോയെന്ന് എന്നോട് ചോദിച്ചു.
ഞാനറിഞ്ഞിടത്തോളം അതൊരു പ്രണയകഥയാണ്, പഞ്ചാബിയായ കാമുകന്‍ തമിഴ്നാട്ടുകാരിയായ കാമുകി"
പ്രണയത്തെക്കുറിച്ച് പറയുന്പോള്‍ നീയെന്തിനാണ് താരതമ്യങ്ങളിലേക്ക് നോക്കുന്നത്. മനസിനെ മുഖത്തോട് ചേര്‍ത്ത് പിടിച്ച് ചങ്കൂറ്റത്തോടെ ഇഷ്ടമാണെന്ന് പറയണം
‘ ഫൈനലിന്‍റെ ദിവസം ഞാന്‍ അവളോടെന്‍റെ പ്രണയം പറയും"
അവന്‍ ഫോണ്‍ കട്ട് ചെയ്തു.
       എനിക്കിപ്പോള്‍ അവന്‍റെ മനസ് കാണാം, നയനയെ കാപ്സ്്ലോക്കിലോക്കില്‍ കുടുക്കിയിടണം. നയന ശ്യാമിന്‍റെ രണ്ടാമത്തെ പാത്രസൃഷ്ടിയാണ്. വാന്‍ കൂപ്പര്‍ പാതിവഴിയില്‍ നില്‍പ്പുണ്ട്. ബാസിത്തിന്‍റെ നന്പര്‍ കിട്ടിയിട്ടും, ഇതുവരെ വിളിച്ചില്ല, ശ്രമിച്ചില്ല എന്നതാണ് സത്യം.
       ഇന്നലെ ഓഫിസില്‍ വച്ച് സന്തോഷ് പറഞ്ഞതനുസരിച്ച്, caps lock മുന്നോട്ട് കൊണ്ടുപോകാന്‍ വാന്‍കൂപ്പറും വെടിയൊച്ചകളും അനിവാര്യമാണ്.
എന്‍റെ സംശയങ്ങള്‍ നിരത്തി ബാസിത്തിന് ഒരു മെസേജ് അയച്ചു.
മെസേജ് പോയിത്തീരും മുന്പ് ശ്യാമിന്‍റെ മേസേജ് വന്നിടിച്ചു.

‘ sachin tendulkar will score 122 runs against australia
me and nayana going to enjoyyy. ദൈവത്തിന് സെഞ്ചുറിയില്‍ സെഞ്ചുറി "

       വൈകിട്ട് ഗായത്രിയെവിളിക്കണം അവളിപ്പോള്‍ വെറ്ററന്‍സ് ഗെയിമിന്‍റെ തിരക്കിലായിരിക്കും.
മായമ്മയും അങ്കിളും സുഹൃത്തുക്കള്‍ക്കൊപ്പമായിരിക്കും. ഇന്നിനി ഒന്നുമെഴുതുന്നില്ല. കഥയുടെ ക്ലൈമാക്സ് എന്തായിരിക്കും ? സന്തോഷ് ചോദിച്ചതുപോലെ കഥയിപ്പോഴും തുടങ്ങിയിട്ടില്ലലോ ? ഇനിയും ഒരുപാട് പേര്‍ വേണം, ഗ്യാലറി നിറയെ കഥാപാത്രങ്ങള്‍. കളിക്കൊടുവിലും കഥ തീരരുത്. മൊബൈല്‍ സ്വിച്ചോഫ് ചെയ്ത് ഉറങ്ങാന്‍ കിടന്നു.
      ആരവങ്ങളുടെ മധ്യത്തില്‍ പിച്ചില്‍‍ മുഖം പൊത്തിയുറങ്ങി. കഥയുടെ അടക്കം പറച്ചിലുകള്‍ ബൗണ്ടറി കടക്കുന്നത് ഞാനറിയുന്നുണ്ട്. ഗ്യാലറി നിറയെ പരിചിതമുഖങ്ങളാണ്. ശ്രീവല്‍സിനും ഗായത്രിക്കും നടുവില്‍ ഞാനിരിക്കുന്നു. എന്‍റെ ലാപ്ടോപ്പില്‍ അപരിചിതമായ കുറെ പേരുകള്‍ പട്ടിക തിരിച്ചെഴുതിയിരിക്കുന്നു. അവര്‍ക്ക് സമാന്തരമായി മറ്റൊരു പട്ടിക. കുറച്ച് കഴി‍ഞ്ഞപ്പോള്‍ ശ്യാം എന്‍റെയരികില്‍ വന്നിരുന്നു. ഒരു ഫൈനല്‍ മല്‍സരത്തിന്‍റെ ആവേശമൊന്നും ശ്യാമിന്‍റെ മുഖത്ത് ഞാന്‍ കണ്ടില്ല. പട്ടികയില്‍ ഞാനവന്‍റെ പേരും കണ്ടു. അവന് സമാന്തരമായി നയനയാണുള്ളത്.
        പതിനാറാം ഓവര്‍ എറിയാനായി മുരളീധരന്‍ തയ്യാറെടുക്കുന്നതിനിടെ അശോക് അങ്കിള്‍ വാന്‍കൂപ്പറിനടുത്ത് ചെന്നിരുന്നു. മുരളിയൂടെ പന്ത് സച്ചിന്‍ മിഡ്്വിക്കറ്റിലൂടെയുയര്‍ത്തി. മൈതാനമധ്യം കടന്ന് പന്ത് ആകാശം തൊട്ടു. കാഴ്ചയുടെ വെയില്‍ വെട്ടത്തില്‍ നിന്ന് ബൗണ്ടറി തൊടാതെ പന്ത് ഗ്യാലറിയിലേക്ക്. ഒരു കണ്ണിറുക്കത്തിന്‍റെ ഇടവേളയെ ഉണ്ടായിരുന്നുള്ളു പന്ത് ലാപ്ടോപിന്‍റെ കീ ബോര്‍ഡില്‍ വന്നുവീണു.
          സച്ചിന്‍റെ സിക്സറിനൊപ്പമുയര്‍ന്ന ഗ്യാലറിയിലേക്ക് ഞാന്‍ ഞെട്ടിയെഴുന്നേറ്റു. കണ്ണുതുറന്നപ്പോള്‍ ആള്‍ക്കൂട്ടമുണ്ടായിരുന്നില്ല. കീബോര്‍ഡിലെ കറുത്ത കാപ്സ്്ലോക്കില്‍ പന്തിന്‍റെ പോറലുണ്ടോയെന്ന് നോക്കി. നാളെ ഇന്ത്യ ഓസ്ട്രേലിയ ക്വാര്‍ട്ടറാണ്. സച്ചിനും മുരളിധരനും ഫൈനല്‍ കളിക്കാന്‍ കാത്തിരിക്കണം.
.................................
Letter from basith

‘ sory for the delay I have send a detail mail to you
got u r I D from Facebook, pls go through...."

    മെയില്‍ ബോക്സില്‍ അവന്‍ അറ്റാച്ച് ചെയ്ത PDF ഫയലില്‍ 3 ഫോട്ടോകളും മലയാളത്തിലെഴുതിയ ഒരു നീണ്ട കുറിപ്പുണ്ടായിരുന്നു.
    ഫോട്ടോയിലുണ്ടായിരുന്നവരെയാരെയും എനിക്ക് പരിചയമില്ല. ആണ്‍മുഖങ്ങളായത് കൊണ്ട് വലിയ വ്യത്യാസം എനിക്ക് തോന്നിയില്ല. താഴെ ബാസിത്ത് ഇങ്ങനെ എഴുതി

‘ dear,

   നിന്‍റെ സംശയത്തിനുപുറകില്‍ കഥയാണെന്ന് മനസിലായപ്പോള്‍ എനിക്ക് തോന്നിയ ഒരാശയമാണ് ഈ എഴുത്തും ഫോട്ടോകളും. ബ്ലോഗ് ഞാന്‍ വായിച്ചു കാപ്സ്്ലോക്ക് കൊള്ളാം. ലോകകപ്പിന് സമാന്തരമായി ഒരെഴുത്ത്. നിന്‍റെ അഞ്ച് സുഹൃത്തുക്കളില്‍ ശ്യാമിനെയും ഗായത്രിയെയും എനിക്കറിയാം, ശ്യാമിനെ കുന്നിപറന്പത്തെ ഉല്‍സവത്തിന് നിനക്കൊപ്പം കണ്ടിട്ടുണ്ട്. നെറ്റിപ്പട്ടം കെട്ടിയ ആനയുടെ തുന്പിക്കൈയിലിരുന്ന് അവനെടുത്ത ഫോട്ടോ ഇപ്പോഴും എന്‍റെ ആല്‍ബത്തിലുണ്ട്.
     പിന്നെ ഗായത്രി, അവളുടെ ജെയിംസ് എന്‍റെ ഫ്രന്‍ഡായിരുന്നു, ബാഡ്്ലക്ക്. ഞായറാഴ്ചകളിലെ കൊതിക്കൂട്ടങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അവനും അവളും.
     ഇനി ആകെയുള്ളത് ഏഴ് കളികള്‍ മാത്രം. അതിനിടയില്‍ നമ്മുടെ ചിന്തകള്‍ക്കപ്പുറത്തുള്ള
ചിലകാര്യങ്ങള്‍ സംഭവിക്കുമെന്ന് എന്‍റെ മനസ് പറയുന്നു. ഒരു കസ്റ്റംസ് ഉദ്യോഗസ്ഥന്‍റെ ഔദ്യോഗിക അവലാതികളായി ഇതിനെ കാണരുത്.

ചില സ്വപ്നങ്ങള്‍ ഉപേക്ഷിക്കപ്പെടേണ്ടവയാണ്.
ചിലരുടെ സ്വപ്നങ്ങള്‍ നമ്മെ തിരഞ്ഞുവരും.
ചിലത് തിരുത്തപ്പെടും. ചിലര്‍ക്ക് കൂട്ടിരിക്കാന്‍ നമുക്ക് കഴിയും
ഒറ്റപ്പെട്ടുപോയ തുരുത്തിന്‍റെ ധ്യാനമാണ് സ്വപ്നം

 3 ഫോട്ടോകളില്‍ ആദ്യത്തേതാണ് വാന്‍കൂപ്പര്‍.
  ഇംഗ്ലണ്ടിലെ ലോഡ്സില്‍ ജനനം ഇപ്പോള്‍ 57 വയസായി.  എത്രകോടിയുടെ ആസ്തിയുണ്ടെന്ന് തിട്ടപ്പെടുത്താന്‍ പ്രയാസം. കുടുംബത്തെക്കുറിച്ച് അറിവില്ല. കുതിരപന്തയത്തില്‍ പാളിപ്പോയ ജീവിതം. വാതുവെയ്പ്പിന്‍റെ ലഹരി പിടിച്ച് ക്രിക്കറ്റിലെത്തി. ഒരു നിമിഷം കൊണ്ട് തെറ്റിപ്പോവുന്ന മനസാണ് ആ മനുഷ്യന്‍റേത്. ഇടയ്ക്ക് നടത്തുന്ന വേഷപ്രച്ഛന്നങ്ങള്‍ അത്തരം നിമിഷങ്ങളുടെ തുടര്‍ച്ചയാണ്. ശ്യാമിന് മുന്നില്‍ സ്റ്റുവര്‍ട്ടായി അവതരിച്ചപ്പോള്‍ അയാള്‍ക്ക് മുന്‍വിധികളൊന്നുമുണ്ടായിരുന്നില്ല. ജീവിതത്തില്‍ പ്രത്യേകിച്ച് പ്രതീക്ഷകളോ സ്വപ്നങ്ങളോ ഇല്ലാതിരിക്കുന്പോള്‍ ഉണ്ടാവുന്ന മൗനങ്ങള്‍, അതിന്‍റെ പൊട്ടിത്തെറികള്‍. അത്രമാത്രം.വാന്‍കൂപ്പറിപ്പോള്‍ സ്വതന്ത്രനാണ്. അയാളിപ്പോള്‍ എവിടെയാണെന്നറിയില്ല.

    ബാക്കിയുള്ള 2 പേരെക്കുറിച്ച് ഊഹങ്ങള്‍മാത്രമേയുള്ളു. പിന്നെ എന്തുകൊണ്ട് ഞാനീ ചിത്രങ്ങള്‍ നിനക്കയക്കുന്നുവെന്ന് ചോദിച്ചാല്‍ കൃത്യമായ ഉത്തരമില്ല. ഒരു ചിന്തയ്ക്ക് തുടക്കമിടാന്‍ എന്ന് വേണമെങ്കില്‍ പറയാം.

    വാന്‍കൂപ്പറിന് രണ്ടാമതായുള്ളവന്‍റെ പേര് വ്യക്തമല്ല. കൂപ്പറിന്‍റെ നാട്ടുകാരനാണെന്നറിയാം. ഗോവയില്‍ നടന്ന ഒരു നൈറ്റ് പാര്‍ട്ടിക്കിടയിലെടുത്ത പടമാണിത്. ചിത്രത്തിലെ അവ്യക്തത ജീവിതത്തിലുമുണ്ട്. പണത്തെക്കുറിച്ച് ചിന്തിക്കേണ്ടതേയില്ല. ആവശ്യത്തിലധികമുണ്ട്.

    മൂന്നാമന്‍ പേരില്‍ സത്യസന്ധനാണ്. ആയാസ് . ആറു വര്‍ഷം മുന്പ് സ്വന്തംകല്യാണപ്പാര്‍ട്ടിക്കിടെയെടുത്ത പടമാണിത്. ഒരു ബിസിനസുകാരനെ വളര്‍ത്തുന്നതും തളര്‍ത്തും പണമാണ്.
    ഈ മൂന്നുപേരും എന്‍റെ മുന്നില്‍ വരുന്നത് കള്ളപ്പണം വഴിയാണ്. ഇത്തരക്കാരുടെ ജീവിതം ഒരൊഫീഷ്യല്‍ കൗതുകമാണെനിക്ക്. മൂന്ന് പേരുടെയും ജീവിതത്തെ സമപ്പെടുത്തുന്ന ചിലതുണ്ട്. എന്‍റെയറിവില്‍ കഴിഞ്ഞ കുറച്ച് കാലമായി മൂവരും ഒരുമിച്ചാണ് യാത്രകള്‍. പണം ഒരു പരിധിവരെ അധികാരമാണ്. ചോദിക്കുന്നതെന്തും തരും. ഓരോ ഉത്തരങ്ങളും പുതിയ ചോദ്യങ്ങളിലേക്ക് കൊളുത്തും. കൊതിതീരാതെ തുടരും. അത്തരം ചില ശ്രമങ്ങളിലാണ് മൂവരും. നൈറ്റ് പാര്‍ട്ടികളും ബാറുകളും വെടിയൊച്ചകളും ഇനിയും കേള്‍ക്കാം. ഒരു സൈക്കോളജിക്കല്‍ സാധ്യതകൂടി പറയട്ടെ, ജീവിതത്തില്‍ ഇനിയൊന്നും നേടാനില്ലെന്ന് തോന്നുന്പോഴുണ്ടാവുന്ന ശൂന്യതയുണ്ടല്ലോ അത് സഹിക്കാവുന്നതിലുമപ്പുറമാണ്.

     So pls forward these picturers to your friends. വാന്‍ കൂപ്പറെ ഗ്രൗണ്ടില്‍ വച്ചുകണ്ടാല്‍ മാറിനടക്കുക.
അവസാനമായി ഞാനാദ്യമേ പറയാനുദ്ധേശിച്ചത് പറയാം. പണമുണ്ടാക്കാന്‍ ഒരു പാട് വഴികളുണ്ട്. അതിലൊന്നായി ഈ മൂന്നുപേരെ വേണെങ്കില്‍ കാണാം, ആ അര്‍ഥത്തില്‍ വാന്‍കൂപ്പര്‍ ഒരവസരവുമാണ്. പണത്തിനപ്പുറത്തെ ജീവിതം തേടുന്നവര്‍ക്ക് കെണിയൊരുക്കുക ബുദ്ധിമുട്ടാണെങ്കിലും....... "

    അവന്‍ കുത്തുകളില്‍ നീട്ടിയവസാനിപ്പിച്ച കത്തില്‍ നിന്ന് നിങ്ങള്‍ക്കെന്തെങ്കിലും മനസിലായോ, എന്‍റെ വായനയില്‍ കാര്യങ്ങള്‍ അവ്യക്തമാണ്. ഞാന്‍ മുന്നുപേരുടെയും പടം എല്ലാവര്‍ക്കും മെയില്‍ ചെയ്തു. ഒരു മുന്നറിയിപ്പും വച്ചു. Try to avoid vancooper.

     ബാസിത്തിന്‍റെ കത്ത് അപൂര്‍ണമാണെന്നുറപ്പാണ്. അവന്‍ സ്വപ്നങ്ങളെക്കുറിച്ച് പറ‍ഞ്ഞതെന്തിനാണ്. അവന്‍റെ എഴുത്തിന്‍റെ കരുത്ത് എന്‍റെ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നു. ഞാനറിയുന്ന ബാസിത്തിന് ഇങ്ങനെ പറയാന്‍ കഴിയില്ല. ഒന്നുറപ്പിക്കാം Caps lock ല്‍ ഈ മുന്ന് പണക്കാര്‍ക്കൊപ്പം ബാസിത്തുമുണ്ടാകും
..................
India vs austraia
     
‘ നവീന്‍, പ്രിയവംദയുടെ അരികിലിരുന്ന് സച്ചിന്‍ പവലിയനിലേക്ക് മടങ്ങുന്നത് കണ്ടു. ബിഗ്സ്ക്രീനില്‍ ഷോണ്‍ടെയ്റ്റിന്‍റെ പാദം ക്രീസിന്‍റെ അതിര്‍ത്തിവര തൊടുന്നത് കാണിച്ചുകൊണ്ടേയിരുന്നു. സച്ചിന്‍ പുറത്തായതിനുശേഷം നവീനിനെ എന്നെയേല്‍പിച്ച് പ്രിയംവദ പുറത്തേക്ക് പോയി. നവീനിന്‍റെ മനസ് ഷോണ്‍ ടെയ്റ്റിന് നോബോള്‍ വിധിക്കുന്ന തിരക്കിലായിരുന്നത് കൊണ്ട് പ്രിയംവദയെ ശ്രദ്ധിച്ചില്ല."

    പുതുമകളൊന്നുമില്ലാത്തത് കൊണ്ട് ഞാന്‍ ശ്രീവല്‍സിനോട് നിര്‍ത്താന്‍ പറഞ്ഞു. കളി കഴിയട്ടെ എന്നിട്ട് വിളിക്കാമെന്ന് പറഞ്ഞു...
    ക്രിക്കറ്റ്, ഗ്യാലറികള്‍ക്കുള്ള കളിയല്ലെന്നാണ് എന്‍റെ പക്ഷം ഓഫിസിലെ ക്രിക്കറ്റ് കവലയിലിരുന്ന് കൂട്ടമായി കളികാണുന്നതിന് ഒരു സുഖമുണ്ട്. ഫുട്ബോള്‍ ലോകകപ്പ് കാലത്താണ് ബിഗ്സ്ക്രീനിലെ കളിക്കാഴ്ചയ്ക്ക് തുടക്കമിട്ടത്. വിക്കറ്റ് വീഴുന്നതിനിടയിലെ ചര്‍ച്ചകള്‍. നേരാംവണ്ണം ബാറ്റ് പിടിക്കാനറിയില്ലെങ്കിലും സച്ചിനെവരെ കളിപഠിപ്പിക്കുന്ന വിരുതുകള്‍. എല്ലാ രസവും ധോണി മടങ്ങിയതോടെ തീര്‍ന്നു. ലോകകപ്പ് അവസാനിക്കുകയാണ്. ഗായത്രിയുടെ ധര്‍മസേന നടത്തിയ പ്രവചനം ഇന്ത്യ ക്വാര്‍ട്ടറില്‍ തോല്‍ക്കുമെന്നാണ്. തോറ്റാല്‍ കളി കാണാന്‍പോയവരെല്ലാം നാട്ടിലേക്ക് മടങ്ങും,
caps lock അവസാന ഓവറുകളിലേക്ക് കടക്കുകയാണെന്ന എന്‍റെ സന്ദേഹങ്ങളിലേക്ക് ശ്യാമിന്‍റെ മെസേജ് വന്നു
‘ dont worry, we will win this. its yuvies WC"
       മെസേജ് വായിച്ചു തീരുന്നതിനിടെ യുവരാജ് സന്ദേഹങ്ങളെ ബൗണ്ടറികടത്തി.
പതിനൊന്ന് വര്‍ഷവും പതിനൊന്ന് മാസവും നീണ്ട ഓസ്ട്രേലിയയുടെ ലോകകപ്പ് ആധിപത്യം അവസാനിക്കാന്‍ ഇനി 11 റണ്‍സുകൂടിയെന്ന് രവിശാസ്ത്രി കമന്‍ററി പറയുന്പോള്‍ ഇന്ത്യ പാക്് പോരാട്ടത്തെക്കുറിച്ചായിരുന്നു ക്രിക്കറ്റ് കവലയില്‍ ചര്‍ച്ച.
        തലതാഴ്ത്തിയിരിക്കുന്ന റിക്കിപോണ്ടിങ്ങിന്‍റെ മുഖം കണ്ട് ഇന്ത്യയുടെ ജയം ഞങ്ങളാസ്വദിച്ചു.
ഇനി പാക്കിസ്ഥാനുമായി സെമിഫൈനല്‍. ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റിയാറിലെ ലോകകപ്പില്‍ അജയ് ജഡേജ വഖാര്‍ യൂനിസിനെ തച്ചുതകര്‍ത്തതിനെക്കുറിച്ചാരോ പറഞ്ഞപ്പോള്‍ അശോക് അങ്കിളിനെ ഓര്‍ത്തു. അങ്കിളിനെ വിളിച്ചാല്‍ വടിവൊത്ത പത്രഭാഷയില്‍ കളി കേള്‍ക്കാമായിരുന്നു. പക്ഷെ വിളിച്ചപ്പോള്‍ മറുപടിയുണ്ടായില്ല. ഗായത്രി മുംബൈയിലെത്തിയിട്ടില്ല. ചെന്നൈയിലെ വെറ്ററന്‍സ് ടൂര്‍ണമെന്‍റിന്‍റെ സമ്മാനദാനമാണിന്ന്. അവള്‍ ഈ ലോകകപ്പ് കഴിഞ്ഞാലും നാട്ടിലെത്തുമെന്ന് തോന്നുന്നില്ല.
ഇന്ത്യയുടെ സെമിപ്രവേശം ശ്യാം ഒരു മെസേജിലൊതുക്കി.
‘ Dum Dum ponting...pakisthan is neXt "
അവന്‍റെ പഞ്ചാബി പ്രണയത്തിന് Caps lockന്‍റെ ആശംസകള്‍.
........................
This time not for africa

     ന്യൂസിലന്‍ഡിന്‍റെ സെമിപ്രവേശം ഞാന്‍ കണ്ടിട്ടില്ല. ചെന്നൈയില്‍ നിന്നും മായമ്മ വിളിച്ചു പറഞ്ഞ കാര്യങ്ങള്‍ക്ക് ഒരുത്തരമാവുന്നില്ല.
     മനുവും സമീറും ലോകകപ്പ് കാണാന്‍ പോവുമെന്ന് എന്നോട് പറഞ്ഞിരുന്നില്ല. നാട്ടില്‍ വച്ചുള്ള എന്‍റെ പരിചയം വച്ച് രണ്ടുപേരും ക്രിക്കറ്റ് കാണാന്‍ താല്‍പര്യമുള്ളവരുമല്ല. ചെന്നൈയില്‍ ജോലികിട്ടിയിട്ട് ഒരു വര്‍ഷം തികഞ്ഞിട്ടില്ല. ഇപ്പോള്‍ മൂന്ന് തമിഴ്നാട് സ്വദേശികള്‍ക്കൊപ്പം രണ്ടുപേരും കസ്റ്റഡിയിലാണ്. ഒരു പെണ്‍കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ടാണെന്ന് മാത്രമെ മായമ്മയ്ക്കറിയൂ. അശോക് അങ്കിളിന്‍റെ പരിചയത്തിലുള്ള സുഹൃത്തുവഴിയാണ് ഇത്രയുമറി‍ഞ്ഞത്. നാട്ടിലന്വേഷിച്ചപ്പോള്‍ വീട്ടുകാരൊന്നുമറിഞ്ഞിട്ടില്ല. അവരൊന്നുമറിയരുത്.

      മനുവിനെ ശ്യാമിനറിയാം. എം.ബി.എയുടെ ആദ്യ സെമസ്റ്റര്‍ ഒരുമിച്ചാണ് പഠിച്ചത്. പിന്നെ മനു വഴിമാറുകയായിരുന്നു. ന്യൂസിലന്‍ഡ് ദക്ഷിണാഫ്രിക്ക മല്‍സരം കാണാന്‍ ശ്യാമും നയനയും പോയിട്ടുണ്ട്. മുംബൈയില്‍ നിന്നും ഫ്ളൈറ്റിന് പറന്നു. കളികഴിഞ്ഞ ഉടന്‍ ദക്ഷിണാഫ്രിക്കയുടെ ചരമത്തില്‍ അവന്‍റെ അനുശോചന സന്ദേശം വന്നു. മനുവിന്‍റെ കാര്യം ഞാനവനോട് സൂചിപ്പിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. അവന്‍റെ സ്വഭാവം വച്ച് അതിലപ്പുറമൊന്നും പ്രതീക്ഷിക്കാനില്ല.
     വിന്‍ഡീസ് ഇന്ത്യ മല്‍സരം കഴി‍ഞ്ഞിട്ട് ഇന്നേക്ക് അഞ്ച് ദിവസം. അന്നു രാത്രി നൈറ്റ് പാര്‍ട്ടിക്കിടെ ഒരു പെണ്‍കുട്ടിയെ കാണാതാവുന്നു. നാലു ദിവസത്തെ അന്വേഷണത്തിനുശേഷം മനുവും കൂട്ടരും പിടിയിലാവുന്നു. ഇപ്പോള്‍ അങ്കിള്‍ സുഹൃത്തുക്കള്‍ വഴി അവരെ ജാമ്യത്തിലിറക്കാനുള്ള ശ്രമത്തിലാണ്. എനിക്ക് മനസിലാവാത്ത കാര്യം മായമ്മയും അങ്കിളും എന്തിനാണ് മനുവിന്‍റെ പിറകില്‍ പോവുന്നതെന്നാണ് ?
.......................
What next ?

എന്‍റെ എല്ലാ പ്രൊജക്ടുകളിലും തലപൊക്കുന്ന ചോദ്യമാണിത്. Caps lockനു മുന്നിലും ഞാനാ ചോദ്യം തൂക്കിയിടുന്നു.
ബാസിത്തടക്കം കളികാണാന്‍ പോയ എന്‍റെ സുഹൃത്തുക്കള്‍ക്കെല്ലാം What next എന്ന ചോദ്യം എസ്.എം.എസ്. അയച്ചു
ഒരു മണിക്കൂറിനിടെ എല്ലാവരുടെയും മറുപടിയുണ്ടായി.

Basith
wait for my next mail. The big.... Story
..............
Shyam
dont worry man caps lock is ready, the true lock
..............
Mayyamma & ashok uncle
Indians will dooooo
..............
Sreevals menon
എല്ലാ കഥയിലും ഒരു വില്ലനും നായകനുമുണ്ട്.
വഴിതെറ്റിയ നായകനും തെറ്റിദ്ധരിക്കപ്പെട്ട വില്ലനും എന്‍റെ കൂടെയുണ്ട്
വെളിപ്പെടുത്താന്‍ പറ്റാത്തത് കൊണ്ടാണ്. നാളെ ഞാന്‍ വിളിക്കാം.
ഇന്ത്യ പാക് സെമിക്ക് മുന്പുള്ള ബ്ലോഗ് പോസ്റ്റില്‍ എല്ലാം വ്യക്തമാക്കാം
...............
gayathri
ഞാനിപ്പോള്‍ ക്രിക്കറ്റിനെ സ്നേഹിക്കുന്നു.
Its because of you.....
i have a plan. I dont know, am wright or wrong.
But india demands it. A change is inevitable.
...................

To be continude..

Friday, March 18, 2011

wc 2011- part 2



No game, candy, gayathri

ഒരു ക്രിക്കറ്റ് ലോകകപ്പ് മല്‍സരത്തിനിടെ അഞ്ചുപേരുടെ അനുഭവങ്ങള്‍ പറയുന്പോള്‍ അതിലൊരു തുടര്‍ച്ചയുണ്ടാകുമോ ?
സന്തോഷ് തികച്ചും ന്യായമായ സംശയമാണ് ഉന്നയിച്ചത്. ഈ നോവല്‍ Concept അവനോടാണ് ആദ്യമായി പറഞ്ഞത്, ഓഫിസിലെ നൈറ്റ് ഷിഫ്റ്റിനിടെ. പക്ഷെ അന്നു രാത്രിതന്നെ അവന്‍ സംശയത്തെ സ്വയം തിരുത്തി.
" തുടര്‍ച്ചകളും സസ്പെന്‍സുകളും സ്ഥിരം ക്ലീഷേകളുമില്ലാതെ പറയുന്നതിലും ഒരു Challenge ഉണ്ട്. Go heddddd "

ഇപ്പോള്‍ എഴുത്തിന്‍റെ രണ്ടാം ഘട്ടത്തിലെത്തിനില്‍ക്കുന്പോള്‍ സന്തോഷിനെ വിളിച്ച് എന്‍റെ ആശങ്കകള്‍ പങ്കുവയ്ക്കണമെന്നുണ്ട്. അത് എഴുത്തിന്‍റെതല്ല. ശ്യാമും ശ്രീവല്‍സ് മേനോനും ഇതുവരെ വിളിച്ചിട്ടില്ല. ശ്യാം ഫോണ്‍ എടുക്കുന്നില്ല , ശ്രീവല്‍സ് മേനോന്‍ കന്നടയില്‍ പരിധികപ്പുറത്താകുന്നു. എനിക്ക് മറ്റാരെയും വിളിക്കാന്‍ തോന്നിയില്ല.
‌പ്രിയംവദയെ കഥയ്ക്ക് പുറത്തു നിര്‍ത്തണമെന്ന് പറഞ്ഞ് ശ്രീവല്‍സ് എവിടെ പോയിരിക്കും.
ശ്യാമിന്‍റെ അവസാന മെസേജെത്തിയത് ഒരു ബാറില്‍ നിന്നാണ്.
അവന്‍റെ മെസേജ് വീണ്ടും വായിക്കുന്നതിനിടെ ഗായത്രി വിളിച്ചു. അവള്‍ വീണ്ടും ശ്രീലങ്കയിലെത്തി, കാന്‍ഡിയില്‍.
" ഡാ നീ ദ കപ്പ് കണ്ടിട്ടുണ്ടോ ?, തിബറ്റന്‍ ആശ്രമത്തിലെ കുട്ടികളുടെ ഫുട്ബോള്‍ ഭ്രമത്തെക്കുറിച്ച് പറയുന്ന സിനിമ."
ധര്‍മസേനയെക്കുറിച്ച് പറയാനായിരുന്നു അവള്‍ ദ കപ്പിന്‍റെ കഥ പറഞ്ഞത്. അവളുടെ പരിചയപ്പെടുത്തല്‍ കേട്ടപ്പോള്‍ ധര്‍മസേന ഒരു സൂത്രവാക്യമാണെന്ന് തോന്നി. ഒരു കെട്ടുകഥയുടെ സുഖം.
" ബോധി വൃക്ഷത്തിന്‍റെ ചുവട്ടിലിരുന്ന് ഡക്്വര്‍ത്ത് ലൂയിസിന്‍റെ മഴകണക്കുകള്‍ കൂട്ടുന്പോഴാണ് കൊച്ചു ധര്‍മസേനയ്ക്ക് ഐസ്ക്രീം കഴിക്കാന്‍ ബോധോധയം ഉണ്ടായത്. ഐസ്ക്രീമിന് ശേഷം മുഖം തുടച്ച് ഡക്്വര്‍ത്ത് ലൂയിസിലേക്ക് വീണ്ടും തിരിഞ്ഞു. ഞാന്‍ അവന്‍റെയടുത്ത് ചെന്നിരുന്നു.
ഒരു അപരിചിതമായ ചിരിയില്‍ ഞങ്ങള്‍ പരിചയപ്പെട്ടു. ഞാന്‍ ലോകകപ്പ് കാണാനെത്തിയെന്നറിഞ്ഞപ്പോള്‍ കൊച്ചു ബുദ്ധന്‍റെ ബോധം പ്രകാശവലയം തൊട്ടു.
ഡക്്വര്‍ത്ത് ടേബിള്‍ നോക്കി അവന്‍ ചോദിച്ച സംശയങ്ങള്‍ എനിക്ക് മനസിലായില്ല. ( അവനേത് ഭാഷയില്‍ പറഞ്ഞാലും ഗായത്രിക്ക് മനസിലാവില്ലെന്ന് എനിക്കുറപ്പാണ് )
ഇംഗ്ലീഷില്‍ സംസാരിച്ചത് കൊണ്ട് പിന്നീടവന്‍ പറഞ്ഞ കാര്യമെല്ലാം എനിക്ക് ബോധ്യപ്പെട്ടു. ഞാനവന് എന്‍റെ കയ്യിലുണ്ടായിരുന്ന പാക്കിസ്ഥാന്‍ ന്യൂസിലന്‍ഡ് മല്‍സരത്തിന്‍റെ ടിക്കറ്റ് കൊടുത്തു. അവന് ലങ്കയുടെ കളി കാണണമെന്നുണ്ട്. മേല്‍വിലാസമില്ലാത്തവന് ടിക്കറ്റയച്ചുകൊടുക്കാമെന്ന് പറ‍ഞ്ഞിട്ട്് കാര്യമില്ലല്ലോ??
അവന്‍റെ പ്രവചനം പാക്കിസ്ഥാന്‍ ശ്രീലങ്ക ഫൈനലാണ്. ഇന്ത്യ ക്വാര്‍ട്ടറില്‍ പുറത്താകും. കൊച്ചു ദൈവത്തിന്‍റെ ക്രിക്കറ്റ് കന്പം കണ്ടപ്പോ എനിക്ക് ചിരിപൊടിഞ്ഞു.
ഞാനവനോട് പ്രാര്‍ഥനയെക്കുറിച്ച് ചോദിച്ചു.
പ്രാര്‍ഥന ഒറ്റപ്പെടലാണ്, മുത്തയ്യ മുരളീധരന്‍റെ ബോളിങ് ആക്ഷന്‍ പോലെ അതെപ്പോഴും സംശയമുണര്‍ത്തും, പക്ഷെ എതിരാളികളെ കണ്ണടപ്പിക്കുന്ന എന്തോ ഒന്ന് അതിലുണ്ട്. ദൈവത്തോടുള്ള അവിഹിതമായ സംയോഗം.
കാന്‍ഡിയിലെ പ്രശസ്തമായൊരു ബുദ്ധക്ഷേത്രത്തിന് അഭിമുഖമായിരുന്നാണ് പത്ത് വയസ് മാത്രം തോന്നിക്കുന്ന ക്രിക്കറ്റ് ബുദ്ധന്‍ വലിയ കാര്യങ്ങള്‍ പറയുന്നത്. നമ്മുടെ നാട്ടിലായിരുന്നെങ്കില്‍ അവനിതിനകം ആള്‍ദൈവമായേനെ. ക്രിക്കറ്റായത് കൊണ്ട് കോര്‍പറേറ്റുകള്‍ കണക്കൊപ്പിക്കാനെത്തുമെന്നുറപ്പ്. ആറ് മന്ത്രമുള്ള ഒരോവര്‍ പ്രാ‍ര്‍ഥന. അതിന് ശേഷം ബ്രേക്ക്. പക്ഷെ എന്തൊക്കെ പറഞ്ഞാലും അവനില്‍ ദൈവം കൂടിയിട്ടുണ്ടെന്ന് എനിക്കുറപ്പാണ്. ഞാനവനിലേക്ക് തന്നെ തിരിച്ചെത്തുമെന്നും എനിക്ക് തോന്നി."
(ഗായത്രി വലിയ കാര്യങ്ങളെന്ന് പറഞ്ഞ കാര്യങ്ങള്‍ വായിച്ചപ്പോള്‍ നിങ്ങള്‍ക്ക് തോന്നിയ സംശയങ്ങളെല്ലാം എനിക്കും തോന്നി. പരിധിവിട്ടുപോകുന്ന ചിന്തകള്‍. പക്ഷെ അവള്‍ക്കങ്ങനെയൊരു കഴിവുണ്ട്, ഉള്ളടക്കങ്ങളില്‍ അവള്‍ വ്യത്യസ്തയാണ്)
ക്രികറ്റില്‍ വാതുവെയ്പ്പുണ്ടോയെന്ന ചോദ്യത്തോടെ ഗായത്രി ധര്‍മസേനയൊത്തുള്ള പരീക്ഷണം നിര്‍ത്തി. അവന്‍റെ മറുപടി വിചിത്രമായിരുന്നു.
"യുദ്ധത്തില്‍ ചതിയുണ്ട്, ജയിക്കാന്‍ വേണ്ടിയുള്ള സത്യമുള്ള ചതി. ക്രിക്കറ്റ് ഒരു കാഴ്ച മാത്രമാണ്. കണ്ണിറുക്കി കാണിക്കലാണ് ഈ കള്ളപ്പന്തയം. എതിരാളികള്‍ ഒത്തുചേര്‍ന്ന് കാഴ്ചക്കാരനെ തോല്‍പിക്കുന്ന കണ്‍കെട്ട് വിദ്യ."
അവള്‍ ഫോണ്‍ വച്ചതിന് ശേഷം ഞാന്‍ ഓഫീസിലെത്തി സന്തോഷിനെ കണ്ടു. ശ്രീവല്‍സ് മേനോനും ശ്യാമും വിളിക്കുമെന്നവന്‍ ആശ്വസിപ്പിച്ചു. സുഹൃത്തിനെയാണോ കഥാപാത്രത്തെയാണെ നീ Miss ചെയ്യുന്നതവന്‍ ചോദിച്ചു. (സുഹൃത്തുക്കളെയാണെന്ന് ഞാന്‍ മനസില്‍ ഉറക്കെ പറഞ്ഞു ) ധര്‍മസേനയെ ഗായത്രി ഉള്‍ക്കൊണ്ടില്ലെന്നായിരുന്നു സന്തോഷിന്‍റെ അടുത്ത പരാതി. ധര്‍മസേനയുടെ വീടിന് ഒരു കഥ പറയാനുണ്ടാവും. അവനിനിയും ഒരുപാട് പറയാനുണ്ട്. നീ കണ്ടെത്തിയ സുഹൃത്തുക്കളെല്ലാം പൂര്‍ണതയില്ലാത്തവരാണ്, ക്രിക്കറ്റെന്താണെന്നും അവര്‍ക്കറിയില്ല. അവന്‍ വിമര്‍ശിച്ച് കാടുകയറുന്നതിനിടെ ഞാന്‍ സ്വല്‍പം കനത്തില്‍ ഗുഡ്ബൈ പറഞ്ഞു. ഒരര്‍ഥത്തില്‍ അവന്‍ ശരിയാണ് ഒരുപാട് നല്ലകളികള്‍ അവരാരും കണ്ടില്ല. ഗായത്രിയും ശ്രീവല്‍സ്മേനോനും ക്രിക്കറ്റ് ബോറടിയാണ്. കളിയറിയാവുന്ന ശ്യാമാവട്ടെ കഥകളൊന്നും തരുന്നില്ല. After all അവരാരും കഥയുണ്ടാക്കാന്‍ പോയവരല്ലോ ?

Me- run out

സന്തോഷ് പറഞ്ഞതില്‍ ചില ശരികളുണ്ടെന്ന ബോധ്യത്തില്‍ ഞാന്‍ ബ്ലോഗിന് മുന്നിലിരുന്നു. എഴുത്ത് തപ്പിത്തടയുകയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ പാഡഴിച്ചു. ലോകകപ്പില്‍ നിന്നും മാറി നില്‍ക്കാമെന്നുറച്ചു. ഒരു ടീ ബ്രേക്കിന് ശേഷം തിരിച്ചെത്താം, എഴുത്തൊഴിഞ്ഞു നിന്ന വൈകുന്നേരങ്ങളില്‍ മായമ്മയും അശോക് അങ്കിളും എന്നെ വിളിച്ചു കൊണ്ടിരുന്നു. പക്ഷെ അറ്റന്‍ഡ് ചെയ്തില്ല. കളി കണ്ടില്ല. ഓഫിസിലെ തിരക്കുകള്‍ ചോദിച്ചു വാങ്ങി. ശ്യാമും ശ്രീവല്‍സ് മേനോനും വിളിച്ചാല്‍ ഫോണെടുത്ത് ദൗത്യം നിര്‍ത്തുകയാൡണെന്ന് പറയണം. വെറുതെ സസ്പെന്‍സ് സൃഷ്ടിച്ച് സ്വയം ഒറ്റപ്പെടാന്‍ എന്തുകൊണ്ടോ പറ്റുന്നില്ല.

India england / shyam

എഴുത്ത് നിര്‍ത്തിയിട്ട് ആറുദിവസം കഴിഞ്ഞു. പാക്കിസ്ഥാന്‍ കാനഡയോട് കഷ്ടിച്ച് രക്ഷപ്പെട്ട ദിവസം രാത്രി വൈകി ശ്യാം വിളിച്ചു.
‘ I am on the way.... man, finished. Enough is enough"
അവന്‍ മദ്യപിച്ചിട്ടുണ്ടെന്ന് ഉറപ്പാണ്, പറയുന്നതൊന്നും വ്യക്തമല്ല.
അരമണിക്കൂര്‍ നീണ്ട സംസാരത്തില്‍ ക്രിക്കറ്റൊഴിച്ചെല്ലാമുണ്ടായിരുന്നു. ബാംഗ്ലൂരില്‍ ഇന്ത്യക്ക് സമനില തെറ്റിയ രാത്രി അവന്‍ സ്റ്റുവര്‍ട്ടിനൊപ്പമായിരുന്നു. ഇംഗ്ലണ്ട് ക്യാപ്ടന്‍ ആന്‍ഡ്രൂ സ്ട്രൗസിന്‍റെ നാട്ടുകാരന്‍.
" സച്ചിന്‍റെ സെഞ്ചുറി ഗാലറികളില്‍ തീര്‍ത്ത ആരവത്തിനിടെ, മിക്സ് ചെയ്ത കോലയ്ക്ക് ചിയേഴ്സ് പറ‍ഞ്ഞായിരുന്നു സ്റ്റുവര്‍ട്ടിന്‍റെ ഷെയ്ക്ക് ഹാന്‍ഡ്. ഒരു തടിയന്‍ സായിപ്പ്. ഞാനാദ്യമായാണ് ഒരു സായിപ്പിന്‍റെ കൂടെ വിദേശമദ്യം രുചിക്കുന്നത്. സ്റ്റുവര്‍ട്ട് കോലയില്‍ ചേര്‍ത്ത മദ്യത്തിന്‍റെ ബ്രാന്‍ഡ് വരെ പറഞ്ഞു.
കേരളമാണ് ജന്‍മദേശമെന്ന് പറഞ്ഞപ്പോ കമ്മ്യൂണിസ്റ്റ് കാരനാണോന്ന് ചോദിച്ചു ?. ഞാന്‍ അഭിമാനപൂര്‍വം No എന്നു പറഞ്ഞു (ഇവിടെ ഒരിടപെടല്‍ ആവശ്യമാണ്, ശ്യാമിന്‍റെ കണ്ണില്‍ ഇടതുപക്ഷമെന്നാല്‍ എന്തും സൈദ്ധാന്തികമായി വളച്ചൊടിക്കുന്ന വിഭാഗമാണ്. എം.ബി.എ പഠിച്ചപ്പോള്‍ പറ്റിയ പരുക്കുകള്‍) ഒടുവില്‍ സച്ചിന്‍റെ സഞ്ചുറിക്ക് ആന്‍‍‍ഡ്രൂ സ്ട്രോസ് മറുപടി പറഞ്ഞ സന്തോഷം തീര്‍ക്കാന്‍ സ്റ്റുവര്‍ട്ട് ആ രാത്രി സ്പോണ്‍സര്‍ ചെയ്യാമെന്നേറ്റു.
ബാറിന്‍റെ മൂന്നാം നിലയിലിരുന്ന് ഞങ്ങള്‍ സ്വബോധത്തിന്‍റെ സമനിലതെറ്റിച്ചു. സ്മിരണോഫില്‍ തുടങ്ങി ഷിവാസ് റീഗലില്‍ അവസാനിച്ച വിരുന്ന്. മദ്യം ഒരു മാനസികാവസ്ഥ മാത്രമാണെന്ന നിന്‍റെ സിദ്ധാന്തം വിശ്വസിച്ചുപോയ നിമിഷങ്ങളായിരുന്നു പിന്നീട്.
അരമണിക്കൂറിനുള്ളില്‍ ഞങ്ങള്‍ രണ്ടുപേരെയും പൊലീസെത്തി കൊണ്ടുപോയി. പ്രശ്നങ്ങളെങ്ങനെ തുടങ്ങിയെന്ന് വ്യക്തമല്ല. ഞങ്ങള്‍ക്ക് പിന്നിലായി ഇരുന്ന രണ്ടുപേര്‍ സ്റ്റുവര്‍ട്ടിനോടെന്തോ പറഞ്ഞു. അടുത്ത നിമിഷം ഒരു വെടിയൊച്ച കേട്ടു. സ്റ്റുവര്‍ട്ടിന്‍റെ ഉന്നം ലഹരിയിലകപ്പെട്ട് പോയുത് കൊണ്ട് ചുവിലുറപ്പിച്ചിരുന്ന ഒരു ‍ഡിംലൈറ്റ് മാത്രമെ അണഞ്ഞുള്ളു.
പൊലീസ് സ്റ്റേഷനില്‍ ആറു ദിവസം കിടന്നു, ഒടുവില്‍ പൊലീസ് സൂപ്രണ്ടിന്‍റെ ചോദ്യം ചെയ്യലില്‍ എന്‍റെ ഉത്തരങ്ങളുടെ നിഷ്കളങ്കത തെളിഞ്ഞു. മടങ്ങുന്പോള്‍ ലാപ്ടോപ് തിരിച്ചുകിട്ടിയില്ല. സംശയങ്ങളൊന്നുമില്ലെങ്കിലും അവര്‍ക്കെന്തെങ്കിലുമൊന്ന് ഒതുക്കണം. "
സ്റ്റുവര്‍ട്ടെവിടെയെന്ന എന്‍റെ ചോദ്യത്തിന് അവനുത്തരമില്ലായിരുന്നു. സ്റ്റേഷനിലെത്തിച്ച് രണ്ടാംദിവസം അയാളെ മറ്റൊരിടത്തേക്ക് കൊണ്ടുപോയി. പൊലീസൊന്നും പറഞ്ഞില്ല.
ബാംഗ്ലൂരില്‍ നിന്നും മടങ്ങുന്നവഴിയില്‍ ശ്രീവല്‍സ് മേനോനെ അന്വേഷിക്കാന്‍ ശ്യാമിനോട് പറയണമെന്നുണ്ടായിരുന്നു, ഈ സാഹചര്യത്തില്‍ അതുവേണ്ടെന്ന് തോന്നി. ശ്യാം നാട്ടിലേക്ക് മടങ്ങുന്നതോടെ Caps lock അടഞ്ഞുതന്നെ കിടക്കുമെന്നുറപ്പായി.
.............................

Windies bangladesh -/ mayamma & ashok uncle

മൊബൈലിലെ കോള്‍ ലിസ്റ്റ് നോക്കി കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന കാര്യങ്ങള്‍ ഓര്‍ത്തെടുക്കുന്ന ഒരു ശീലമുണ്ടെനിക്ക്. ഉറങ്ങാതിരിക്കുന്ന പതിനെട്ട് മണിക്കൂറിനിടെ 52 കോളുകള്‍ അതില്‍ 16 മിസ് കോള്‍. രാവിലെ മുതല്‍ ഉച്ചവരെ 21 എണ്ണം. അങ്ങനെ കോള്‍കണക്കുകളില്‍ കോര്‍ത്തിട്ട് ഒരു ജീവിതം. ചിലപ്പോള്‍ ചില വിളികള്‍ ഓര്‍മകളിലുണ്ടാവില്ല. കഴിഞ്ഞ ആറു ദിവസത്ത കണക്കെടുത്തപ്പോള്‍ മായമ്മ എന്നെ 120 തവണ വിളിച്ചു. ശരാശരി നോക്കിയാല്‍ ഒരുദിവസം 20 കോള്‍. എഴുത്ത് നിര്‍ത്തുകയാണെന്ന് പറയാന്‍ വിഷമമുള്ളത് കൊണ്ട് ഫോണെടുത്തിരുന്നില്ല. ശ്യാം മടങ്ങുന്നതോടെ ഇനിയവസാനിപ്പിക്കാമെന്നുറപ്പിച്ച് ഞാന്‍ മായമ്മയെ വിളിച്ചു. അശോക് അങ്കിളാണ് ഫോണെടുത്തത്.
" വിന്‍ഡീസ് ബംഗ്ലാദേശിന്‍റെ വരിഞ്ഞുകെട്ടി, പഴയപ്രതാപകാലസ്മരണകള്‍ ഉണര്‍ത്തിയ പ്രകടനം. വാല്‍ഷിനും ആംബ്രോസിനും ശേഷമുണ്ടായ വരള്‍ച്ച നീങ്ങി. ബംഗ്ലാകടുവകള്‍ സ്വന്തം മണ്ണില്‍ പൂച്ചകളായി. വെറും 59 റണ്‍സിന് ഓള്‍ ഔട്ടായി. ഒന്പത് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം" ( അങ്കിളിന് പത്രത്തില‍െ സ്പോര്‍ട്സ് കോളങ്ങള്‍ വായിക്കുന്ന ശീലമുണ്ട്, പിന്നെ ടീവിയിലെ ക്രിക്കറ്റ് ചര്‍ച്ചകളും. എന്നോട് സംസാരിക്കുന്പോള്‍ ഇത്തരം പ്രയോഗങ്ങള്‍ ഉപയോഗിക്കാന്‍ അങ്കിള്‍ പ്രത്യേകം ശ്രദ്ധിക്കും. ക്ലീഷേ.... എന്ന് പറഞ്ഞാല്‍ കുറവായിപ്പോകും.)
ഞാന്‍ ഇത്രയും ദിവസം എന്തുകൊണ്ട് ഫോണെടുത്തില്ലെന്ന് ചോദിക്കാന്‍ മായമ്മയുടെ കൈയില്‍ ഫോണ്‍ കിട്ടേണ്ടി വന്നു.
ഞാന്‍ നോവല്‍ ൡഅവസാനിപ്പിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ മായമ്മ കൂടുതലൊന്നും ചോദിച്ചില്ല. എന്നത്തേയും പോലെ ഒരു ശ്രമം കൂടി പാതിവഴിയില്‍ അവസാനിക്കുന്നു. എൡന്‍റെയാത്രകള്‍ക്കൊന്നും തുടര്‍ച്ചകളുണ്ടാവാറില്ല.
ഫോണ്‍ വയ്ക്കുമുന്പ് അശോക് അങ്കിള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ട കളികളെക്കുറിച്ച് കണക്കൊപ്പിച്ച് പറഞ്ഞു തുടങ്ങി.
എല്ലാം വിരസമായ കളികള്‍. നെടുനീളന്‍ പ്രസംഗത്തിനൊടുവില്‍ ഫിക്സ്ചറിന്‍റെ കാര്യത്തില്‍ ഐ.സി.സിക്ക് പിഴവ് പറ്റിയെന്നൊരു വിമര്‍ശനവും. നാട്ടില്‍ ഇലക്ഷന്‍ കാലമാണ് ഇങ്ങനെ പ്രസംഗിക്കാനാണെങ്കില്‍ ധാക്കയില്‍ പോയി വെയില്‍ കൊള്ളേണ്ടതില്ലെന്ന് പറയാന്‍ തോന്നി. പക്ഷെ ആ മനുഷ്യന് നിഷ്കളങ്കമായൊരു മുഖമുണ്ട്. അതുകൊണ്ട് തന്നെ മറിച്ചൊന്നും പറഞ്ഞില്ല.
ധാക്ക വിടും മുന്പ് മായമ്മയും അങ്കിളും മിര്‍പൂര്‍ സ്ട്രീറ്റിലെ ബംഗ്ലാ ടേസ്റ്റി റസ്റ്റോറന്‍റില്‍ കയറി ബിരിയാണികഴിച്ചു,
ചില രുചികള്‍ നാവില്‍ കടിച്ച് കണ്ണടച്ചാല്‍ നാടുകാണാം, മായമ്മ ധാക്കയിലിരുന്ന് കുറ്റിപ്പുറത്തെ രുചി റസ്റ്റോറന്‍റിലേക്ക് കൈനീട്ടി. മായമ്മ ബിരിയാണിബന്ധത്തിന്‍റെ ചരിത്രം വിളന്പുന്നതിനിടെ അങ്കിള്‍ ഫോണ്‍ പിടിച്ചുവാങ്ങി, ബിരിയാണിയുടെ എരിവിലേക്ക് അങ്കിള്‍ വാന്‍കൂപ്പറെ പിടിച്ചിട്ടു.
" വാന്‍കൂപ്പറിനെ പൊലീസ് പിടിച്ചു. ഇംഗ്ലണ്ടിനെ അയര്‍ലന്‍ഡ് അട്ടിമറിച്ച ദിവസം. ബാംഗ്ലൂരില്‍ കളികഴിഞ്ഞ് ഹോട്ടലിലെത്തിയപ്പോള്‍ ഒരു ഫോണ്‍കോള്‍, നമ്മുടെ അഹമ്മദ്ക്കയുടെ മകന്‍ കസ്റ്റംസ് ഡിപ്പാര്‍ട്മെന്‍റില്‍ ജോലി ചെയ്യുന്ന ബാസിത് അലിയായിരുന്നു. നാലു പൊലീസുകാര്‍ക്കൊപ്പം നില്‍ക്കുന്ന ഒരു തടിയന്‍ സായിപ്പിന്‍റെ പടവുമായി ബാസിത് മുറിയിലേക്ക് വന്നു. മായമ്മ ഉറപ്പിച്ചു അത് വാന്‍കൂപ്പര്‍ തന്നെ.
ഇയാള്‍ നെതര്‍ലന്‍ഡ് ഇംഗ്ലണ്ട് മല്‍സരം കാണാനെത്തിയിരുന്നോ ? നിങ്ങളുടെ കൂടെയുണ്ടായിരുന്നയാള്‍ തന്നെയാണിതെങ്കില്‍ അന്ന് അങ്കിള്‍ സംസാരിച്ചതെന്ത് ? ഞാനെല്ലാം പറഞ്ഞു.എന്തോ കൂടുതലൊന്നും ചോദിക്കാന്‍ തോന്നിയില്ല "
അങ്കിള്‍ ഫോണ്‍ വച്ചപ്പോള്‍ മനസൊരു ചോദ്യം ചിഹ്നം പോലെ എഴുന്നേറ്റു നിന്നു. ക്രിക്കറ്റെന്തന്നറിയാത്തവനായി അവതരിച്ച വാന്‍കൂപ്പറും ശ്യാമിന് മുന്നില്‍ ആന്‍ഡ്രൂ സ്ട്രൗസിന്‍റെ നാട്ടുകാരനായെത്തിയ സ്റ്റുവര്‍ട്ടും ഒരാള്‍ തന്നെയായിരുന്നോ ?.
ഒരു പക്ഷെ വിരസമായ ഒരു ലോകകപ്പിനെ നോവലാക്കാന്‍ തുനിഞ്ഞതിന്‍റെ Frustruation കൊണ്ടായിരിക്കാം എനിക്കിത്തരം കുബുദ്ധികള്‍ തോന്നുന്നത്. എന്‍റെ സംശയങ്ങളുടെ ഉന്നം ശരിയാണെങ്കില്‍ രണ്ട് വെടിയുണ്ടകളും നല്ല കളികണ്ട രണ്ട് മല്‍സരങ്ങളും ആരുടെയോ മുഖം മറച്ച് പിടിക്കുന്നു. ബാസിത്തിന് എല്ലാമറിയാം. പക്ഷെ എന്‍റെ സംശയങ്ങള്‍ ഞാനെങ്ങനെ അവതരിപ്പിക്കും

India-ireland /sreevals menon /banglore

ടീവിയില്‍ യൂസഫ് പഠാന്‍റെ മൂന്നാമത്തെ സിക്സര്‍ ഗ്യാലറിയിലെത്തിയതിന്‍റെ റിപ്ലേ കാണിക്കുന്പോഴാണ് ശ്രീവല്‍സ് മേനോന്‍ വിളിക്കുന്നത്. അവിടെ ആരവമൊടുങ്ങിയിട്ടില്ല. ശ്രീവല്‍സ് ഉറക്കെ പറഞ്ഞു.
" കളി കഴിഞ്ഞിട്ട് വിളിക്കാം എഴുത്തിന് തടയണകളില്ല. Caps lock ലെ പ്രധാന കഥാപാത്രത്തെ ഇന്നുരാത്രി ഞാന്‍ നിനക്ക് തരാം. നവീന്‍ ".
അയര്‍ലന്‍റിനെതിരെ ഇന്ത്യ ജയിച്ചു. ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തിനപുറത്തെ ആള്‍ക്കൂട്ടത്തില്‍ നിന്നുമാറിശ്രീവല്‍സ് മേനോന്‍ വിളിച്ചു. അവനിതുവരെ ൡഎവിടെയായിരുന്നുവെന്ന് ഞാന്‍ ചോദിച്ചില്ല. പ്രിയംവദയ്ക്കും മകന്‍ നവീനുമൊപ്പം കളി കാണാന്‍ എത്തുന്പോള്‍ അവനെന്നെ വിളിക്കണമെന്ന് ഉറപ്പിച്ചിരുന്നു.
" എഴുത്ത് ബുദ്ധിയുടെ രതിയാണ്. മനസിന്‍റെ അകലങ്ങള്‍ക്കുള്ളില്‍ നിന്ന് നമ്മോട് സംവദിച്ചുകൊണ്ടിരിക്കുന്നതെന്തും എഴുതണം. Capslock മുന്നോട്ട് പോവേണ്ടത് എന്നിലൂടെയാണെന്ന് എനിക്ക് തോന്നുന്നു. പ്രിയംവദയും നവീനും എല്ലാം പറയും. നീയും ഞാനുമൊന്നും ഒന്നുമല്ലടോ.. ജീവിതം വലുതാവുന്നതും ചെറുതാവുന്നതും ഒരോ നിശ്ചയങ്ങളാണ്. ഒരു സ്ത്രീയുടെ സാധ്യതകളെ നിശ്ചയിക്കുന്നത് അവളുടെ സൗന്ദര്യമാവുന്പോഴാണ് പുരുഷന്‍മാര്‍ ബോറന്‍മാരായി മാറുന്നത്. അന്പതോവര്‍ മല്‍സരത്തിനിെട ഗ്രൗണ്ടിനുപുറത്ത് നടക്കുന്ന പവര്‍പ്ലേകള്‍. പ്രിയംവദയുടെ നെറ്റിത്തടത്തില്‍ കാറിന്‍റെ ഹാന്‍ഡിലിടിച്ച ചതവ് കണ്ടപ്പോള്‍ ചോദിക്കാതിരിക്കാന്‍ പറ്റിയില്ല. അവളുടെ ഉത്തരം നീണ്ടില്ല.. പണം കൊടുത്തുറപ്പിക്കുന്ന രതിചോദനകളില്‍ തിടുക്കത്തിന്‍റെ തടവുകള്‍ മുഴച്ചു നില്‍ക്കും. മൈതാനഭംഗിയുടെ ആസ്വാദനത്തിനിടെ ചിലര്‍ കണ്ണിറുക്കികാട്ടും, ചിലപ്പോള്‍ നേരത്തെ വിളിച്ച് ബുക്കുചെയ്യും. നാലുവര്‍ഷം മുന്പ് ആദ്യ ഐ.പി.എല്‍ സീസണിലാണ് ക്രിക്കറ്റിലവള്‍ വിപണി കണ്ടെത്തിയത്. മുന്തിയ കാറുകള്‍ പ്രത്യേകം സ‍ജ്ജീകരിക്കുന്നവരുണ്ട്. സമയം കഴിഞ്ഞാല്‍ ഡ്രൈവറിരിക്കുന്ന കസേരയില്‍ വച്ചിരിക്കുന്ന പണമെടുത്ത് സ്റ്റേഡിയത്തിലേക്ക് പോകാം, അടുത്ത കണ്ണേറിനായി. അവളുടെ ഭൂതവും വര്‍ത്താമാനവും പ്രസക്തമാവരുതെന്ന നിര്‍ബന്ധം എനിക്കുണ്ട് .
കോല കുടിച്ചാല്‍ സച്ചിനാവുമോയെന്ന് മകന്‍ ചോദിച്ചപ്പോള്‍ പ്രിയംവദ അബ്ദുള്‍ കലാമിനെ വായിച്ചുകൊടുത്തു. സ്വപ്നങ്ങളുടെ അഗ്നിച്ചിറകുകളുമായി അവന്‍ ബാറ്റേന്തുന്നു. ഞാനിതിനുമുന്പ് മുംബൈയിലെ ചേരികളില്‍ സ്വപ്നങ്ങള്‍ കോര്‍പറേറ്റ് വല്‍ക്കരിക്കപ്പെട്ടുപോയ കുട്ടികളെ കണ്ടിട്ടുണ്ട്. പക്ഷെ നവീനിന്‍റെ കാര്യത്തില്‍ എനിക്കെന്തുകൊണ്ടോ ?, നിന്‍റെയറിവില്‍ ഏതെങ്കിലും ക്രിക്കറ്റ് അക്കാദമികളുണ്ടോ ? "
ഫോണ്‍വയ്ക്കുന്നതിന് മുന്പ് പ്രിയംവദയെ എഴുതണമെന്ന് അവന്‍ ആവര്‍ത്തിച്ചു പറഞ്ഞു.
അവന്‍റെ അനുവാദമില്ലാതെ തന്നെ പ്രിയംവദ വായിക്കപ്പെട്ടുവെന്ന് കുറ്റബോധം കൊണ്ട് ഞാന്‍ പറഞ്ഞില്ല. മകനൊപ്പം ലോകകപ്പ് കാണാനിറങ്ങിയ പ്രിയവംദയുടെ ഇടവേളകളെക്കുറിച്ച് ഞാനെന്തെഴുതണമെന്ന് അവന്‍ പറഞ്ഞില്ല. അയര്‍ലന്‍ഡിനെതിരെ സച്ചിന്‍ മുപ്പത്തിയെട്ട് റണ്‍സെടുത്ത് പുറത്തായതിന്‍റെ കുഞ്ഞുവേവലാതികള്‍ പങ്കുവച്ച് നവീന്‍ വിടപറഞ്ഞു. ശ്രീവല്‍സ് മേനോന്‍ പറഞ്ഞില്ലെങ്കിലും അവന്‍റെ മുഖമിപ്പോള്‍ എനിക്ക് കാണാം.

India-/ holland/ unknown message

ഡല്‍ഹിയില്‍ നെതര്‍ലന്‍റിനെതിരെ ഇന്ത്യ ജയിച്ചദിവസം Face bookല്‍ ഒരു മെസേജ് വന്നു...
"
Hi,
I am,.... ആരെങ്കിലുമാവട്ടെ
ൡഎഴുത്തിനെക്കുറിച്ചറിഞ്ഞാണീ പ്രതികരണം. ഇത്രയും കാലമായിട്ടും നിങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലായില്ലെ ?
ഈ കളിയില്‍ അനിശ്ചിതത്വമൊന്നുമില്ല, എല്ലാം സുനിശ്ചിതമാണ്. പറഞ്ഞുറപ്പിച്ച ഫലങ്ങള്‍, വാതുവെയ്പ്പുകാര്‍ക്ക് വേണ്ടിയാണ് നമ്മുടെ നാട്ടില്‍ കളി നടക്കുന്നത്. വിക്കറ്റില്‍ വീഴുന്നത് ലക്ഷങ്ങളാണ്. "
‍ഞാനയാളോട് തിരച്ചൊരു ചോദ്യം ചോദിച്ചു
നിങ്ങള്‍ക്ക് തെളിവുകളുണ്ടോ ?
ഒരു മണിക്കൂറിനുള്ളില്‍ രസകരമായൊരു മറുപടി വന്നു
"  ഞാന്‍ സ്കോര്‍ബോര്‍‍ഡ് നോക്കി വാതുവെയ്പ് നടന്നിട്ടുണ്ടോയെന്ന് പറയും.
അത് Probability അടിസ്ഥാനമാക്കിയുള്ള ഒരു സൂത്രവാക്യമാണ്.
ഇന്ത്യ ഹോളണ്ട് മല്‍സരത്തിലും സംശയങ്ങളുണ്ട്.. ഇന്ത്യ ജയിച്ചെങ്കിലും എന്‍റെ തിയറി വച്ച് ചില പ്രത്യേക ഘട്ടങ്ങളില്‍ ഇന്ത്യ സംശയത്തിന്‍റെ നിഴലിലാണ്..  "
ഞാന്‍ മറുപടി അയച്ചില്ല.
ഇന്ത്യയുടെ ആത്മാവ് ഇത്തരം അഭിപ്രായസ്വാതന്ത്ര്യങ്ങളിലാണ്. അയാളുടെ വിശ്വാസം അയാളെ രക്ഷിക്കട്ടെ. അയാളുടെ Facebook എക്കൗണ്ടിന് പേരുണ്ടായിരുന്നില്ല. ഒരു വെളുത്ത വൃത്തം മാത്രമെ ഉണ്ടായിരുന്നുള്ളു. മറ‍ഞ്ഞിരിക്കുന്നവര്‍ പറയുന്നത് കേള്‍ക്കാന്‍ ഒരു കൗതുകമുണ്ട്.

India / sauthafrica/ sreevals menon, shyam, gayathri

ക്യൂവില്‍ ഞാന്‍ പതിനാലാമനാണ്. എറ‍ണാകുളത്തേക്കുള്ള ‍ജനശതാബ്ദി എക്സ്പ്രസ് പുറപ്പെടാന്‍ ഇനി കഷ്ടിച്ച് ഏഴ് മിനിറ്റ് മാത്രം. റണ്‍റേറ്റിന്‍റെ സിദ്ധാന്തമനുസരിച്ച് എനിക്ക് ടിക്കറ്റ് കിട്ടണമെങ്കില്‍ ഒരു മിനിറ്റില്‍ രണ്ടുപേര്‍ക്ക് ടിക്കറ്റ് നല്‍കണം. മുപ്പത് സെക്കന്‍റില്‍ ഒരു ടിക്കറ്റെന്ന റണ്‍റേറ്റിനൊപ്പമെത്താന്‍ കൗണ്ടറിലിരിക്കുന്ന മെലിഞ്ഞ മനുഷ്യന് പറ്റുമെന്ന് എനിക്ക് വിശ്വാസമില്ല. ഈ വണ്ടി പോയാല്‍ പിന്നെ ആറരയ്ക്ക് ഹാപ്പ എറണാകുളം സൂപ്പര്‍ഫാസ്റ്റുണ്ട്
ശ്യാംപറഞ്ഞതനുസരിച്ച്അവനിപ്പോള്‍ തിരിച്ചെത്തിയിട്ടുണ്ടാവണം. ഓഫിസില്‍ സ്വല്‍പം വൈകിയാലും കുഴപ്പമില്ല അവനെ കാണണം. നവീനെ സഹായിക്കാന്‍ ശ്യാമിന് സാധിച്ചേക്കാം. അവന്‍റെയറിവില്‍ ആരെങ്കിലുമുണ്ടാവുമോ ?
മറുപടി പറയാനെന്നവണ്ണം ശ്യാം വിളിച്ചു.
" to be frank capslockന് ഒരു കഥയായി. Its realy interesting, ഒരു prostitute മകനെ ക്രിക്കറ്ററാക്കാന്‍ ആഗ്രഹിക്കുന്നു. "
അവന്‍റെ സഹായം ആവശ്യമുള്ളത് കൊണ്ട് മാത്രം ഞാന്‍ മറിച്ചൊന്നും പറഞ്ഞില്ല.
"അക്കാദമിയുടെ കാര്യമെല്ലാം ലോകകപ്പ് കഴിഞ്ഞാല്‍ ശരിയാക്കാം. പിന്നെ ‍ഞാന്‍ തല്‍ക്കാലം മടങ്ങുന്നില്ല കളി കഴിയട്ടെ . ഇന്നത്തെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ മല്‍സരം ‍ നിര്‍ണായകമാണ് ഇന്ന് ജയിച്ചില്ലെങ്കില്‍ കളി മാറും "
അവന്‍റെ ഫോണ്‍ കട്ട് ചെയ്ത് ഞാന്‍ ടിക്കറ്റെടുത്തു. ആറരയ്ക്കുള്ള ഹാപ്പ എറണാകുളം സൂപ്പര്‍ഫാസ്റ്റിന്
നാഗ്പൂരില്‍ സച്ചിന്‍ തൊണ്ണൂറ്റിയൊന്പതാം സെഞ്ചുറിയടിച്ചത് നവിനും പ്രിയംവദയും കണ്ടു. രാജ്യം അവര്‍ക്കൊപ്പം സച്ചിനെ ആസ്വദിച്ചു. ധോണിയുടെ വാലറ്റം ഇന്ത്യയെ മുന്നൂറിനകത്ത് നിര്‍ത്തിയതിന്‍റെ വിഷമം തീര്‍ക്കാന്‍ ശ്യാം അപ്പോള്‍ തന്നെവിളിച്ചു.
" its realy shame man, നിന്‍റെ നോവല്‍ ക്വാര്‍ട്ടറിലെത്തുമെന്ന് തോന്നുന്നില്ല. പാവം സച്ചിന്‍ "
അവന്‍റെ ആവലാതികളെ ബലപ്പെടുത്തി ഇന്ത്യ തോറ്റു. ശ്യാം പതിവുപോലെ ബാറിലെത്തിക്കാണും. അനുഭവങ്ങള്‍ പാഠമാണെന്ന ധാരണയൊന്നും അവനില്ല.ബാറുകള്‍ തോറ്റുപോയരുടെ തലസ്ഥാനമാണെന്നാണ് ശ്യാമിന്‍റെ വിശ്വാസം. അവസാന ഓവറെറിഞ്ഞ നെഹ്റയെ പഴിച്ച് ഗായത്രി വിളിച്ചു. പിച്ചിന്‍റെ തച്ചുശാസ്ത്രമൊന്നുമറിയില്ലെങ്കിലും അവള്‍ പറഞ്ഞ കാര്യങ്ങള്‍ ധോണി കേട്ടിരുന്നെങ്കിലെന്ന് തോന്നി.
ശ്രീശാന്തിനവസരം നല്‍കാത്തതില്‍ അവള്‍ക്ക് അമര്‍ഷമുണ്ട്. പറയാനുള്ളത് മുഖത്ത് നോക്കി പറയുന്ന ചെറുക്കന്‍മാരെ ഗായത്രിക്ക് പണ്ടെ താല്‍പര്യമാണ്.
ഗായത്രിയെ അധികം പറയാന്‍ ഞാന്‍ അനുവദിച്ചില്ല. ശ്യാമെവിടെയാണെന്ന് എനിക്കറിയേണമായിരുന്നു. മൂന്നുതവണ വിളിച്ചിട്ടും മറുപടി കണ്ടില്ല. നാലാമത്തെ ‍ഡയലിങ്ങിനിടെ അവന്‍റെ നന്പര്‍ എന്നെ വിളിച്ചു, ഒരു പെണ്‍ ശബ്ദത്തില്‍.
" Hai, shyam is driving, will call you later "
നാഗ്പൂരിലെ അറിയാത്ത വഴികളിലൂടെ ഒരു പെണ്‍ശബ്ദത്തിനൊപ്പം ശ്യാം പോകുന്നത് എവിടേക്കാണ്.
ഞാന്‍ പുതിയ സംശയങ്ങളിലേക്ക് വഴുതുന്നതിനിടെ അവന്‍റെ മെസേജ് വന്നു
" Now its getting tough. We have to beat windies. "
to be continued..........

Wednesday, March 9, 2011

WC 2011- part 1



World cup 2011- I missed it!!!!all preparations went wrong.I don’t know when i will get my next "home world cup".but a good news is that my five freinds are on field.and they all are enjoying their cup travel
 
MY freinds...

1- Sreevals menon- is a teacher + writer ( an English novel is on the way)

2- Shyam- he is from cochi, completed MBA, umpiring is his passion

3- Gayathri- a half malayali from Bangalore taking a break from IT tensions
4 & 5- Mayamma & Ashok uncle back to their honeymoon days.they started their partnership from 1983.
They all waiting to share their moments.....
                                          
                                             Facebook post- 23 February at 01:06

ആമുഖം

ശ്രീവല്‍സ്മേനോനാണ് ഒരു ലോകകപ്പ്് ട്രാവലോഗിന്‍റെ സാധ്യത സൂചിപ്പിക്കുന്നത്. ലോകകപ്പ് കഥകളെന്ന് ഗായത്രി പേരിമിട്ടു. മായമ്മയും അശോക് അങ്കിളും വെബ്നോവല്‍ പുസ്തകമാക്കാന്‍ പ്രസാധകരെ സംഘടിപ്പിച്ച് തരാമെന്ന് ഉറപ്പ് നല്‍കി.
പതിവുപോലെ ശ്യാമിന് എഴുത്തുകുത്തുകളെക്കുറിച്ച് ധാരണയുണ്ടായിരുന്നില്ല.
പക്ഷെ ലോകകപ്പ് തുടങ്ങി രണ്ടാം നാള്‍ അവനെനിക്ക് നോവലിന്‍റെ പേര് എസ്.എം.എസ് ചെയ്തു. Caps lock. അക്ഷരങ്ങള്‍ ബോള്‍‍ഡാക്കാനുള്ള കീ എന്നതിലുപരി Caps lock എന്ന പദത്തിന്‍റെ അര്‍ഥശാസ്ത്രമൊന്നും എനിക്കറിയില്ല. ശ്യാമിനോട് ചോദിച്ചപ്പോള്‍ സെമി ഫൈനല്‍ ആവുന്പോഴേക്കും ‍ Caps lock തുറക്കാമെന്ന് പറഞ്ഞു.
5 സുഹൃത്തുക്കളുടെ ഉറപ്പില്‍ തുടങ്ങിയ എഴുത്ത് ഇപ്പോഴെന്നെ തിരുത്തുകയാണ്.
നോവലിന്‍റെ ആദ്യഘട്ടമെന്ന നിലയില്‍ 5 കഥകള്‍ പറയുന്നു.

India Vs Bangladesh- Mirpur/ ശ്രീവല്‍സ് മേനോന്‍

‘ ഒരു ദിവസം മുഴുവന്‍ വെറുതെ മല്‍സരിച്ച് തീര്‍ക്കുക. എന്നിട്ട് തോറ്റതിനും ജയിച്ചതിനും കാരണം കണ്ടുപിടിക്കുക. സാമാന്യ ബോധത്തെ പണയം വയ്ക്കുന്ന ആവേശങ്ങള്‍ നല്ലതല്ല."
പിന്നെയെന്തിനാണ് നീ ലോകകപ്പ് കാണാന്‍ പോയത് ?
‘ അതും ഒരാവേശം, കണ്ടതോടെ കളിയെനിക്ക് മതിയായി. ഞാന്‍ തിരിച്ചുവരുകയാണ്. നാട്ടില്‍ ഉല്‍സവകാലമാണ്, കൊടിയേറുന്ന കൂട്ടായ്മകള്‍ക്ക് കൈത്താങ്ങാകേണ്ട സമയം " ശ്രീവല്‍സ് മേനോന്‍ പറഞ്ഞു നിര്‍ത്തി
ബംഗ്ലാദേശില്‍ നിന്നും അവന്‍ വിളിക്കുന്പോള്‍ കളികഴിഞ്ഞിരുന്നില്ല, സ്കോര്‍ ഞാനങ്ങോട്ട് പറഞ്ഞുകൊടുത്തു. ഷക്കീബ് ഉള്‍ഹസന്‍റെ കഥ പറയാന്‍ അവന് തിടുക്കമുണ്ടായിരുന്നു. പതിവുപോലെ അവന്‍ ആദ്യാന്ത ബോധമില്ലാതെ പറഞ്ഞു തീര്‍ത്തു.
‘ സെവാഗ് സെഞ്ചുറിയടിച്ചതിനു ശേഷം കളി കാണാന്‍ തോന്നിയില്ല. ഇന്ത്യ ബാറ്റുചെയ്യാനിറങ്ങിയത് മുതല്‍ സെവാഗായിരുന്നു കണ്ണില്‍, സച്ചിന്‍ റണ്ണൗട്ടായപ്പോള്‍ തെറ്റിദ്ദരിച്ചു സെവാഗ് പുറത്തായെന്ന്, ഒടുവില്‍ ഷക്കീബിനെ സെവാഗ് തോല്‍പിച്ചപ്പോള്‍ കളി മതിയാക്കി ഗ്രൗണ്ട് വിട്ടു. സ്റ്റേഡിയത്തിനു പുറത്ത് ടിക്കറ്റ് കിട്ടാത്തവരുടെ ആള്‍ക്കൂട്ടം.
ഷക്കീബിപ്പോള്‍ എവിടെയായിരിക്കും ? അന്വേഷിക്കാതിരിക്കാന്‍ സാധിച്ചില്ല
ആരവങ്ങളില്‍ ഒറ്റപ്പെട്ടുപോയവന്‍ മുഖം പൊത്തിയിരിക്കുന്നുണ്ടായിരുന്നു, താനെ പട്ടണത്തിലെ ചുവന്ന പെയിന്‍റടിച്ച തട്ടുകടയുടെ അരികിലായി. ഞാനവിടെയെത്തുന്പോള്‍ സെവാഗ് നൂറ്റന്പത് പിന്നിട്ടു. ഇന്ത്യ മുന്നൂറും. ഷക്കീബിനോടൊന്നും പറഞ്ഞില്ല, അവനെന്നെ കണ്ടിട്ടില്ല. കാണാതിരിക്കട്ടെ.
‘ റിസ്കില്ലാതെ ജീവിതമില്ല, ഈ കളിയില്‍ ഞാന്‍ ജയിക്കും. കഴിഞ്ഞ ലോകകപ്പില്‍ ഞങ്ങള്‍ ജയിച്ചതല്ലെ ?, കാശുണ്ടാക്കിയേ പറ്റു."
ഷക്കീബിന്‍റെ ആത്മവിശ്വാസത്തില്‍ എനിക്ക് സംശയമുണ്ടായിരുന്നു
തോല്‍ക്കുന്നത് വരെ പന്തയം പ്രതീക്ഷയുടേതാണ്, തോറ്റുതുടങ്ങുന്പോള്‍ പ്രതീക്ഷയെ ഉദ്വേഗം കടന്നുപിടിക്കും. പിന്നെ ഒരെത്തിപ്പിടിക്കലാണ്. എല്ലാം നഷ്ടമായെന്നുറപ്പായാലും വെറുതെയുണ്ടാവുന്ന തോന്നലുകള്‍.
തെരുവ് മുഴുവന്‍ ക്രിക്കറ്റിന്‍റെ ലോകം കീഴടക്കിയിരുന്നു. തിക്കിതിരക്കുന്നവര്‍ക്കിടയില്‍ നിന്ന് ഷക്കീബ് എന്‍റെ ഒട്ടോയ്ക്കു മുന്നിലേക്ക് സൈക്കിള്‍ ചേര്‍ത്തു നിര്‍ത്തി. ബ്ലോക്കുകളില്‍ നിശ്ചലമാക്കപ്പെടുന്പോഴും ആദ്യമെത്താനുള്ള ഒരുക്കം. ഇവിടെ നിന്നും ഒരു മണിക്കൂറെടുക്കും ബംഗബന്ധു സ്റ്റേഡിയത്തിലെത്താന്‍. ഞാനെത്തുന്പൊഴേക്കും കളി തുടങ്ങുമോ ? . ഷക്കീബ് എന്‍റെ സംശയത്തിനുത്തരം തന്നു.
‘ ആദ്യം ഈ കുരുക്കഴിക്കണം, ബസാറിലെത്തിയാല്‍ അവിടെനിന്ന് ഒട്ടോയ്ക്ക് കഷ്ടിച്ച് അരമണിക്കൂര്‍. ബസാറിലെത്താന്‍ ഒരൂടുവഴിയുണ്ട് സൈക്കിളിന് പുറകിലിരിക്കാമെങ്കില്‍ ഞാനെത്തിക്കാം പക്ഷെ 250 രൂപ തരണം."
അവന്‍റെ ബംഗാളി സംസാരത്തിന് 250 രൂപയിലധികം വിലയിടാമെന്നെനിക്കുറപ്പായിരുന്നു.
കോഴിക്കോട് പാളയം മാര്‍ക്കറ്റിനടുത്തെ ഇടവഴിലൂടെ ഇത്തരത്തിലൊരു സൈക്കിള്‍യാത്ര നടത്തിയിട്ടുണ്ട്, ഓര്‍മകളില്‍ തപ്പിത്തടയുന്നതിനിടെ അവന്‍ എന്നെ പരിചയപ്പെട്ടു. പേരുകള്‍ കൈമാറിത്തുടങ്ങിയ സംഭാഷണം സൈക്കിള്‍ യാത്രയുടെ രസം കളഞ്ഞു
ഇന്ത്യയില്‍ നിന്നാണല്ലെ, ജേര്‍ണലിസ്റ്റാണോ ?
ഇന്ത്യയില്‍ നിന്ന് തന്നെ. അല്‍പസ്വല്‍പം എഴുത്തുണ്ട്.മാധ്യമ പ്രവര്‍ത്തനമില്ല.
ഷക്കീബ് എന്ത് ചെയ്യുന്നു ?
ഓ.. അങ്ങനെയൊന്നുമില്ല, പഠിത്തം പാതിയില്‍ നിര്‍ത്തി പിന്നെ ഫാക്ടറിപ്പണിയായിരുന്നു
ഇപ്പോ അതുമില്ല, കറക്കം തന്നെ കറക്കം.
ഇപ്പൊ എവിടേക്കിറങ്ങിയതാ ?
ഹോസ്പിറ്റിലില്‍ ഉപ്പ പനിച്ചുകിടപ്പുണ്ട്, രാവിലെയിറങ്ങിതാ ഇതുവരെ ഹോസ്പ്പിറ്റിലേക്കെത്തിയില്ല, ഇന്ന് ‍ഡിസ്ചാര്‍ജാവും.
ഇന്നാര് ജയിക്കും, സെവാഗെങ്ങനെ ??
ആര് ജയിച്ചാലെന്താ സുഹൃത്തെ കളിയും നാടും കാണണം അത്രമാത്രം
സെവാഗ് സെഞ്ചുറിയടിക്കുമോ ?
ഷക്കീബ് ക്രിക്കറ്റ് കളിക്കാറുണ്ടോ ?
ഏയ്്്..., അറിയാത്തത് കൊണ്ടല്ലെ ചോദിക്കുന്നത്. ഒരു പ്രവചനം ?
ഷക്കീബ് വണ്ടി നിര്‍ത്തി ബസാറിലെ ഓട്ടോ സ്റ്റാന്‍ഡ് കാട്ടിതന്നു.
‘ സെവാഗ് ‍സെഞ്ചുറിയടിക്കുമോയെന്നൊരു പന്തയമുണ്ട്, സെഞ്ചുറിയടിച്ചില്ലെങ്കില്‍ ൡഎനിക്ക് ആയിരം രൂപ കിട്ടും." ആയിരം രൂപയെന്ന് പറഞ്ഞപ്പോ അവന്‍റെ കണ്ണൊന്ന് മിന്നി. വഴികാട്ടിയതിന് കാശുംവാങ്ങി ആള്‍ക്കൂട്ടത്തിലേക്കവനും നിറഞ്ഞു.
ബസാറില്‍ നിന്നും സ്റ്റേഡിയത്തത്തിലേക്കുള്ള യാത്രക്കിടയില്‍ സെവാഗ് അവന്‍റെ കണ്ണിലുടക്കി നില്‍ക്കുന്നത് പോലെ തോന്നി. ഷക്കീബിന്‍റെ ചെറിയവീടിന് ആയിരം രൂപ ഒരു കാത്തിരിപ്പായിരിക്കാം. നിവൃത്തികേടിന്‍റെ വാതുവെയ്്പ്പുകള്‍.

...........................
Srilanka vs Canada - hanmbantota / ഗായത്രി

‘ തലയ്ക്കുമുകളിലെ ആകാശം ഒരു നിമിഷം കൊണ്ട് കടലെടുത്തതുപോലെ
വെള്ളത്തില്‍ ശരീരം ധ്രുവബോധം നഷ്ടപ്പെട്ടുലയുന്നു. മരണം അതിന്‍റെ ഭീതിതമായ അവസ്ഥയില്‍ എന്നെ കെട്ടിവരിയുന്നു. കടല്‍ കയറിയിറങ്ങിയടത്ത് കാഴ്ചകള്‍ ഒരു തുരുത്ത് പോലെ മായാതെ കിടക്കുന്നുണ്ട്."
മെസേജ് ബോക്സില്‍ ഗായത്രിയുടെ എസ്.എം.എസ്.മനസ് തൊടുന്പോഴെ അവള്‍ ഇംഗ്ലീഷിനെ കൈവിടാറുള്ളു. ഒട്ടും ‍‍ഡിപ്ലോമെറ്റിക്കല്ലാതെ പറയാന്‍ മലയാളത്തിലെ കഴിയൂ, ഇംഗ്ലീഷ് ആത്മാവില്‍ തൊടില്ല ഇംഗ്ലീഷിലെല്ലാത്തിനും ഒരേ അര്‍ഥമാണ്.
ഗായത്രി ഇപ്പോള്‍ ഹംബതോത വിട്ടു. ഇനിയെങ്ങോട്ടാണെന്ന് പറഞ്ഞിട്ടില്ല.
നിനക്ക് കാനഡയുടെ ക്യാപ്ടന്‍റെ പേരറിയാമോ ? എന്‍റെ ചോദ്യം അവള്‍ പ്രതീക്ഷിച്ചിരുന്നു.
‘ For what ? ഈ Bluddy ജോലിയില്‍ നിന്നൊരു മോചനം Thats it, what criccc man ???"
കളി കാണാന്‍ ലങ്കയ്ക്ക് തിരിക്കുന്പോഴെ അവളുറപ്പിച്ചിരുന്നു തനിച്ചൊരു ട്രിപ്പ്, അതിന്‍റെ Enjoyment.അത്രമാത്രം.
എന്നിട്ട് നീ കളി കണ്ടോ ?
‘ no we have a 2020 match, ബീച്ചിലെ നാടന്‍ ക്രിക്കറ്റര്‍മാരെ വച്ചൊരു കളി, സ്പോണ്‍സര്‍ഷിപ്പില്ലാത്ത ക്രിക്കറ്റ്. പെരേര ഇലവന്‍ Vs കുലശേഖര ഇലവന്‍. "
ആര് ജയിച്ചു ?
‘ ആരും ജയിച്ചില്ല പാതിയായപ്പോള്‍ കളി മുടങ്ങി. ക്യാപ്ടന്‍ പെരേരയ്ക്ക െചറിയ നെഞ്ചുവേദന.കുറേ നേരം കടലു നോക്കിയിരുന്നു. പിന്നെ കടലിലേക്ക് വരാമെങ്കീ ഞാനൊരു കഥ പറയാമെന്നു പറഞ്ഞു. എനിക്കെന്തോ നോ പറയാന്‍ തോന്നിയില്ല. അരയോളം വെള്ളത്തില്‍ അങ്കിളിനൊപ്പം കടലിലേക്കിറങ്ങി. അങ്കിളിന്‍റെ കഥ കടലേറ്റെടുത്തു, തിരയുയരങ്ങളിലേക്ക് ഞാന്‍ വലിച്ചെറിയപ്പെട്ടു.
സങ്കടം തീര്‍ക്കാന്‍ ഹോട്ടല്‍ പീക്കോക്കിന്‍റെ ലോണിലിരുന്ന് വൈന്‍ കുടിച്ചു തീര്‍ത്തു.
പാതിനുരഞ്ഞ കുപ്പിയിലേക്ക് കണ്ണടുപ്പിച്ചപ്പോള്‍ നടുക്കടല്‍ കണ്ടു. ആഴങ്ങള്‍ക്കകകത്ത് ഒരു മേല്‍ക്കുരയുടെ ഓളങ്ങള്‍. വീട്ടുമുറ്റത്ത് കടലെടുത്തവരെയും കാത്ത് അങ്കിള്‍ തനിച്ചിരിക്കുന്നു.. ഞാന്‍ പോവുന്നിടത്തൊക്കെ ഇത്തരം കഥാപാത്രങ്ങള്‍ എന്നെയും തേടിവരുന്നത് എന്തുകൊണ്ടാണ് ?
ഞാന്‍ ഗായത്രിയോട് കൂടുതലൊന്നും ചോദിച്ചില്ല. ആറു വര്‍ഷം മുന്പുണ്ടായ സൂനാമിയില്‍ ആ മനുഷ്യനെല്ലാം നഷ്ടപ്പെട്ടു. ടിക്കറ്റ് വെയ്സ്റ്റാക്കാതിരിക്കാതിരിക്കാന്‍ ഗായത്രി വെറുതെ ഗ്രൗണ്ട് വരെ പോയപ്പോഴേക്കും ലങ്ക കാനഡയെ തോല്‍പിച്ചിരുന്നു. അവള്‍ ഫോണ്‍വച്ചിട്ടും കടലനക്കങ്ങള്‍ എനിക്ക് കേള്‍ക്കാമായിരുന്നു.

മെയില്‍ ബോക്സില്‍ ജെയിംസിന്‍റെ ആറുവര്‍ഷം പഴക്കമുള്ള ക്രിസ്മസ് സന്ദേശവും, അവള്‍ക്കൊപ്പം മറീന ബീച്ചിലെ കടല്‍ തിട്ടയിലിരുന്നെടുത്ത പടവും കണ്ടു. അതില്‍ പിന്നെയവള്‍ കടലിലിറങ്ങിയിട്ടില്ല. അവന്‍ കടലുകയറിയതുമില്ല
‘ We enjoyed our crismas.. കേക്കിന്‍റെ മധുരമുള്ള ഒരു രാത്രി കാത്തിരിക്കുന്നു.
so gudnight. 2005/december/26 "
.................................
England vs Netherland / അശോക് അങ്കിള്‍, മായമ്മ

കഴിഞ്ഞ ലോകകപ്പില്‍ ഹോളണ്ട് കളിച്ചത് ഫൗള്‍ ഗെയിമാണ് , അവരുടെ നീക്കങ്ങള്‍ പരുക്കനായിരുന്നു. യുദ്ധം ജയിക്കേണ്ടത് ആയുധങ്ങളുടെ മൂര്‍ച്ചകൊണ്ടാണ്. ലക്ഷ്യവും മാര്‍ഗവും സത്യത്തിലധിഷ്ടിതമായിരിക്കണം. ഒളിപ്പോരില്‍ തോല്‍ക്കുന്നത് ജയിക്കുന്നവന്‍ തന്നെയാണ്. ഒരു ബ്രസീല്‍ ആരാധകാനായത് കൊണ്ടാവാണം ഓറഞ്ച് കാണുന്പോള്‍ എന്‍റെ കണ്ണു ചുവക്കുന്നത്. ലോകകപ്പ് സെമിയിലെ ആര്യന്‍ റോബന്‍റെ ഗോളും ഫൗളും ക്രിക്കറ്റിലും ചുവയ്ക്കുന്നു.
പക്ഷെ ഇംഗ്ലണ്ടിനെതിരായ ടെന്‍ ദോഷെയുടെ സെഞ്ചുറി കണ്ടപ്പോള്‍ ഒരു സുഖം തോന്നി. ഹോളണ്ട് തോറ്റത് നന്നായി തോല്‍വി ദോഷെയ്ക്ക് അപൂര്‍ണതയുടെ സൗന്ദര്യം നല്‍കുന്നു.
നാഗ്പൂരില്‍ നിന്നും മായമ്മ വിളിക്കുന്പോള്‍ അശോക് അങ്കിള്‍ ഉറങ്ങിയിരുന്നു. ഉറങ്ങും വരെ അങ്കിള്‍ വാന്‍ കൂപ്പറെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു.വാന്‍ ‍കൂപ്പറാണ് മായമ്മ പറഞ്ഞ കഥയിലെ താരം.
Hai I am cooper, van cooper
കൂപ്പര്‍ അങ്കിളിന് കൈകൊടുത്തു. ( ഭര്‍ത്താവാണെങ്കിലും മായമ്മയ്ക്കും അങ്കിള്‍ തന്നെ, ആ കഥ പിന്നീട് പറയാം ). ഇംഗ്ലണ്ടുകാരനാണെന്നാണ് കരുതിയത്. ചോദിക്കേണ്ടിവന്നില്ല അല്ലെന്ന് ഉത്തരം വന്നു.
I am from netherlend. ടോസിന്‍റെ എനൗണ്‍സ്മെന്‍റിനിടെ കൂപ്പറിന്‍റെ questionare അങ്കിള്‍ കേട്ടില്ല.
ഞങ്ങളുടെ ഇടത് വശത്തായിരുന്നു കൂപ്പറുടെ സീറ്റ്. സംശയങ്ങള്‍ക്കൊണ്ട് തീര്‍ത്തൊരു മനുഷ്യന്‍. ആറാമോവര്‍ വരെ അയാള്‍ എങ്ങനെയോ മിണ്ടാതിരുന്നു. കര്‍വീസിസ് ഔട്ടായത് കണ്ടപ്പോള്‍ സായിപ്പിന് മനസിലായില്ല,
what happend ? Why he is walking ? Is it over ?
അങ്കിളിന് ആദ്യം കാര്യം പിടികിട്ടിയില്ലെങ്കിലും. ആ തടിച്ച മനുഷ്യന്‍റെ ആവേശത്തോട് പ്രതികരിക്കാതിരിക്കാന്‍ സാധിച്ചില്ല. ഉച്ചവെയിലിന്‍റെ ചൂടില്‍ അയാളുരുകുന്നുണ്ടായിരുന്നു.
He is out cought behind
what ?...... Complicated game.
ഒരിരയെ കിട്ടിയ ആവേശത്തില്‍ അങ്കിള്‍ കളി പറഞ്ഞുകൊടുത്തു. ശ്രീകുമാരവിലാസം എല്‍.പി സ്കൂളിലെ സാക്ഷരാത ക്ലാസില്‍ മത്തായിച്ചേട്ടന് അങ്കിള്‍ കണക്കു പറഞ്ഞു കൊടുക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. മത്തായിച്ചേട്ടനും നല്ല തടിയുണ്ടായിരുന്നു.
അങ്കിള്‍ പറയുന്നതൊന്നും കൂപ്പറിന് പിടികിട്ടിയില്ലെന്ന് എനിക്കുറപ്പാണ്.
On that situation he didnt use his bat, he used his leg so..leg..before wicket. LBW
അങ്കിളിന്‍റെ ഇംഗ്ലീഷും സായിപ്പിന് പിടികിട്ടികാണില്ല.
‘ ക്രിക്കറ്റ് കമന്‍ററി കേട്ട് മൊടന്തന്‍ ഇംഗ്ലീഷ് പറയര്തെന്ന് പപ്പയോട് എത്രതവണ പറഞ്ഞിട്ടുണ്ട്, പിള്ളേര്‍ ഒരുവിധേന ഇംഗ്ലീഷ് പഠിച്ച് വരുന്നതേയുള്ളു" മൂത്ത മകന്‍ പത്മനാഭന്‍റെ ശകാരം ചെവിയിലോര്‍ത്തു.
പതിനെട്ടാം ഓവറില്‍ ഡ്രിങ്ക്്സ് ബ്രേക്ക് എത്തുന്നത് വരെ ചോദ്യത്തരങ്ങള്‍ തുടര്‍ന്നു. ഉത്തരങ്ങളും.കളിക്കിടെ വെള്ളം കുടിക്കുന്നത് കണ്ടതോടെ കൂപ്പര്‍ തലയില്‍ കൈവച്ചു. ബോറടിച്ചിണ്ടുണ്ടാവും തീര്‍ച്ച.‍
Man..this is maddd. 7 hours for a match. Thats too much ?. Test match, a five day game.thats horrible. 5x7= 35 hours. Means 35/1.30= 23.333. 24 football matches.
Sorry I am leaving.
ദോഷെയുെട സെഞ്ചുറി കാണാതെ കൂപ്പര്‍ മടങ്ങി. കളിയറിയാതെ ഒരാള്‍ ലോകകപ്പ് കാണാന്‍ വരുമോ ? കൂപ്പറിന്‍റെ ക്രിക്കറ്റ് വിരോധത്തിന്‍റെ കണക്കെടുപ്പില്‍ അങ്കിള്‍ അസ്വസ്ഥനായി.
പിന്നെയെന്തിന് കളികാണാന്‍ വന്നു ?. നാടുകാണാന്‍ വന്നാല്‍ നാടുകാണണം, ഫുട്ബോളെത്തും മുന്പ് ആയിരത്തിതൊള്ളായിരത്തി അറുപതില്‍ ഡച്ചുകാര്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയിട്ടുണ്ട് ചരിത്രമറിയാത്തവന്‍.
അങ്കിള്‍ ഫുട്ബോളിനെക്കുറിച്ച് പറഞ്ഞ മോശം കമന്‍റുകളൊന്നും മായമ്മ എന്നോട് പറഞ്ഞിട്ടില്ല.
കളിയോടൊട്ടും താല്‍പര്യമില്ലാത്ത ആ മനുഷ്യന്‍ പിന്നെന്തിന് ഇവിടെ വന്നുവെന്ന്
മായമ്മയക്ക് ചോദിക്കാമായിരുന്നു ?.
........................................
India vs england/ me and five friends
ഒരു നിമിഷം കൊണ്ട് എല്ലാവരുടെയും സമനിലതെറ്റി. ഹോട്ടലടയ്ക്കുന്പോള്‍ ഇംഗ്ലണ്ടിന് നാലോവര്‍ശേഷിക്കെ വേണ്ടത് 42 റണ്‍സ്. നാഷണല്‍ ട്രാവല്‍സിന്‍റെ ബസ് വെയിറ്റിങ് റൂമിലിരുന്ന് ഞാന്‍ ബാംഗ്ലൂരിലുള്ള ശ്യാമിനെയും ശ്രീവല്‍സ് മേനോനെയും വിളിച്ചു. രണ്ടുപേരും സ്വിച്ച്്ഡോഫ്. ഗായത്രി ബാംഗ്ലൂരായതുകൊണ്ട് കളികാണുന്നില്ല. അശോകങ്കിളിനും മായമ്മയ്ക്കും ക്രിക്കറ്റൊരു പ്രാര്‍ഥനയാണ്, ദേവാലയങ്ങളില്‍ മൊബൈല്‍ പാടില്ല.
ഒരു രാത്രികാല യാത്രയുടെ തുടക്കം ക്രിക്കറ്റ് മല്‍സരം പോലെയാണ് , ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ലെങ്കില്‍ പ്രത്യേകിച്ചും. ട്രാവല്‍സ് ഓഫിസിലെ പയ്യന്‍റെ കസ്റ്റഡിയിലുള്ള ടിക്കറ്റൊപ്പിച്ചെടുത്തതിനുശേഷമാണ് സ്കോര്‍ തപ്പിയിറങ്ങിയത്. വീട്ടില്‍ നിന്നിറങ്ങുന്പോള്‍ സ്ട്രോസ് ഇന്ത്യയെ ബൗണ്ടറിയടിച്ചു തുടങ്ങിയിട്ടേയുള്ളു.
ഹോട്ടല്‍ മലബാറില്‍‍ ‍ മുളക് പുരട്ടിയ കോഴിയുടെ ഇടത്തെ കാല്‍ ൡഎണ്ണയുെട ചൂടിലേക്ക് വീണപ്പോള്‍ പുറത്ത് ക്രിക്കറ്റിന്‍റെ പൊരിച്ചില്‍. മൊയ്തീന്‍ക്കായുടെ കടയുടെ ചില്ലുവട്ടത്തിനുപുറത്ത് ബസ് കാത്തുനിന്നവരെല്ലാം ഫീല്‍ഡ് ചെയ്യുന്നു.. ഞാനും ബൗണ്ടറിക്കകത്തേക്ക് നിന്നു. രണ്ടോവര്‍ കഴിഞ്ഞില്ല മൊയ്തീനിക്ക അടുക്കളയില്‍ നിന്ന് പുറത്തേക്ക് തലയിട്ട് തേഡന്പയറായി
‘ ഞമ്മള് കട തൊറക്കണത് കളി കാണിക്കാനല്ല, ഫുട്് ബോളാണെ ഞമ്മളും കാണേയ്നി.. ദ് എന്ത് കളി..പോയാട്ടെല്ലാം, ഇല്ല്യേല് വന്ന് വല്ലോം കുടിക്കീ, കൂടെ കളീം കണ്ടോളിിി."
ഒരു ചായ കഴിക്കാന്‍ രണ്ടോവര്‍ വച്ച്, ബാക്കിയുള്ള പന്ത്രണ്ടോവര്‍ കളി കാണാന്‍ ഞാന്‍ ആറ് ചായ ഓര്‍ഡര്‍ ചെയ്തു. കൂട്ടം കൂടിയവരില്‍ മൂന്നുപേര്‍ കൂടി ക്രിക്കറ്റിനായ ചായ കുടിച്ചെങ്കിലും ബാക്കിയാരും തയാറായില്ല. ഒടുവില്‍ കളി കാര്യമായി. ചായ കുടിച്ച് ഉറക്കം കളഞ്ഞത് മിച്ചം സ്കോര്‍ ആറ് വിക്കറ്റിന് 297ല്‍ നില്‍ക്കെ മൊയ്തീന്‍ക്ക പിച്ച് മൂടി. കേബിള്‍ കട്ടായെന്ന ഞാന്പവാന്‍റെ കാലത്തുള്ള കളവെടുത്ത് പയറ്റി.
കളി ഇന്ത്യ ജയിക്കുമെന്നാശ്വസിച്ച് എറണാകുളത്തേക്കുള്ള വോള്‍വോ ബസില്‍ കയറിയിരുന്നു. അധികം വൈകാതെ കളി ടൈ ആയെന്ന് വീട്ടില്‍ നിന്നു വിളിച്ചുപറഞ്ഞു. വണ്ടി തൃശൂരെത്തിയപ്പോള്‍ പുലര്‍ച്ചെ ഒരു മണി കഴിഞ്ഞു.
ഫോണില്‍ മൂന്ന് മെസേജുകള്‍. വന്നു കിടപ്പുണ്ടായിരുന്നു

Shyam
the last peg for piyush chawlaaa......
today I met a english men, he is a potential carrector.
.....................
Ashok uncle & mayamma
its good. Dhoni need a hitttt
poor tendulkar ????
..............................
Sreevalse menon
Nee enne vilikkanam njan priyamvadhaye parichayappedutham.
but one condition , nee novelil ulpedutharuthu.
എറണാകുളത്തെത്തിയപ്പോള്‍ മൂന്ന് മണി കഴിഞ്ഞിരുന്നു. വൈറ്റിലയില്‍ ബസിറങ്ങിയ ഉടന്‍
ശ്യാമിനെ വിളിച്ചു. മൂന്ന് തവണ ഫുള്‍ റിങ്ങടിച്ചിട്ടും അവനെടുത്തില്ല. അടിച്ച് ഓഫായിക്കാണും തീര്‍ച്ച.
ശ്രീവല്‍സ് മേനോന്‍ കഥയ്ക്കുപുറത്ത് നിര്‍ത്തിയ കഥാപാത്രം എന്നെ Tempt ചെയ്ത് കൊണ്ടിരുന്നു. വിളിച്ചപ്പോള്‍ മേനോന്‍ പതിഞ്ഞ സ്വര‍ത്തില്‍ പറഞ്ഞുതുടങ്ങി
‘ നീ എഴുതി വഷളാക്കില്ലെന്നുറപ്പുള്ളത് കൊണ്ട് പറയാം.
ഞാന്‍ പറയുന്നതെല്ലാം വ്യക്തമായിക്കൊള്ളണമെന്നില്ല കാരണം ഞാനിപ്പോള്‍ അവരുടെ കൂടെയാണുള്ളത്.
ക്രിക്കറ്റിന്‍റെ ദൈവത്തെ കാണാന്‍ ഒരമ്മയും മകനും വന്നിരുന്നു. മുംബൈയില്‍ നിന്ന്.
പ്രിയംവദയും മകനും ഗാലറിയിലിരുന്ന് കളികണ്ടു. മകന്‍റെ സംശയങ്ങള്‍ക്കെല്ലാം പ്രിയംവദയ്ക്ക് ഉത്തരമുണ്ടായിരുന്നു. ചെറിയ ചോദ്യങ്ങള്‍ക്ക് വലിയ ഉത്തരങ്ങള്‍. സച്ചിന്‍ ചോദ്യം ചെയ്യപ്പെടാതെ മുന്നേറിയപ്പോള്‍ പ്രിയവംദ മകനെ ആരവങ്ങളിലേക്കുയര്‍ത്തി. നാലാം ക്ലാസുകാരനായ അവനെ ഒരു കൊച്ചു സച്ചിനാക്കാനുള്ള ശ്രമം. ഇന്ത്യന്‍ മധ്യവര്‍ഗത്തിന്‍റെ സ്വപ്നങ്ങള്‍ എങ്ങനെയൊക്കെ ബിംബവല്‍ക്കരിക്കപ്പെടുന്നുവെന്ന് പ്രിയംവദയുടെ കണ്ണുകളില്‍ കാണാം.
ഇന്ത്യയുടെ ബാറ്റിങ് കഴിഞ്ഞപ്പോള്‍ മകനെ ഗാലറിയിലിരുത്തി പ്രിയംവദ പുറത്തേക്ക് പോയി. ഇംഗ്ളണ്ട് മറുപടി പറയാന്‍ തുടങ്ങിയിട്ടും അമ്മ വന്നില്ല. അവന്‍റെ അന്പരപ്പുകള്‍ക്കിടയില്‍ ആന്‍ഡ്രൂ സ്ട്രോസ് സെഞ്ചുറിയടിച്ചു. ഒടുവില്‍ 158 റണ്‍സെടുത്ത് സ്ട്രോസ് പുറത്തായത് ബാംഗ്ലൂര്‍ ആഘോഷിക്കുന്നതിനിടെ പ്രിയവംദ തിരിച്ചെത്തി. അവളുടെ മുഖം വിളറിയിരുന്നു. അഴിച്ചിട്ട ചുരുള്‍ മുടി കെട്ടുപിണഞ്ഞുകിടന്നു. ഞാന്‍ ഇവിടെ നിര്‍ത്തുകയാണ്. എന്‍റെ ഇന്നത്തെ രാത്രി പ്രിയംവദയ്ക്കൊപ്പമാണ്. അടുത്ത കളികാണുന്പോള്‍ പ്രിയംവദ എന്‍റെ കൂടെയുണ്ടെങ്കില്‍ ബാക്കിയപ്പോള്‍‍ പറയാം. "
ശ്രീവല്‍സ് മേനോന്‍റെ കോളിനിടെ ശ്യാമിന്‍റെ മെസേജ് വന്നു
I am in a spot of bother, will explain later
aaa thadiyan sayippu pattichu.
To be continued...